Image : Dhanam File and Canva 
Business Kerala

ഉച്ചയ്ക്ക് ശേഷം താഴ്ന്ന് സ്വര്‍ണം, സംസ്ഥാനത്ത് നിരക്കുകളിലെ മാറ്റം ഇങ്ങനെ

വെള്ളി വില ഗ്രാമിന് 300 രൂപയില്‍ തുടരുന്നു

Dhanam News Desk

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റം. ഗ്രാം വില 85 രൂപ കുറഞ്ഞ് 14,475 പവന്‍ വില 680 രൂപ താഴ്ന്ന് 1,15,800 രൂപയുമായി. ഇതോടെ രാവിലെ വാങ്ങിയവര്‍ക്ക് നഷ്ടക്കച്ചവടമായി. ഗ്രാമിന് 205 രൂപ ഉയര്‍ന്നായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയത്. രാജ്യാന്തര സ്വര്‍ണ വില കാല്‍ ശതമാനത്തോളം ഇടിഞ്ഞതാണ് വിലയില്‍ കുറവുണ്ടാക്കിയത്. രാവിലെ ഔണ്‍സിന് 5,036 ഡോളറായിരുന്ന വില നിലവില്‍ 5026 ഡോളറായി.

ചെറുകാരറ്റുകളുടെ വിലയിലും മാറ്റമുണ്ട്. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് ഗ്രാമിന് 11,895 രൂപയായി. 14 കാരറ്റിന് 55 രൂപ കുറഞ്ഞ് 9,260 രൂപയും ഒമ്പതു കാരറ്റിന് 35 രൂപ താഴ്ന്ന് 5,970 രൂപയുമാണ് നിലവില്‍ വില. വെള്ളി വില ഗ്രാമിന് 300 രൂപയില്‍ തുടരുന്നു

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT