Business Kerala

ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ ഇടിവ്; പവന് ₹800 കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 2,840 രൂപ താഴെയാണ് നിലവിൽ ഒരു പവന്റെ വിലയുള്ളത്.

Dhanam News Desk

സംസ്ഥാനത്ത് സ്വർണത്തിന്റെ വിപണി വിലയിൽ തിരുത്തൽ തുടരുന്നു. ചൊവ്വാഴ്ച (ഏപ്രിൽ 28) ഉച്ചയ്ക്കു ശേഷവും സ്വർണ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ കുറഞ്ഞ് പുതുക്കിയ വില 13,925 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 800 രൂപ താഴ്ന്ന് വില 1,11,400 രൂപയിലേക്കും എത്തിച്ചേർന്നു.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 80 രൂപ കുറഞ്ഞ് പുതിയ വില 11,445 രൂപയായും രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ താഴ്ന്ന് പുതുക്കിയ വില 8,910 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5,745 രൂപയിലേക്കും വില എത്തിച്ചേർന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ വിപണി വില 260 രൂപയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 24) വൈകുന്നേരം വിലയിൽ മുന്നേറ്റം രേഖപ്പടുത്തിയതിനുശേഷം പിന്നീടുള്ള രണ്ട് ദിവസവും (ശനി, ഞായർ) സ്വർണ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച രാവിലെ വീണ്ടും വില വർധന കുറിച്ചെങ്കിലും ഉച്ചയ്ക്കുശേഷം പവന് 520 രൂപ കുറഞ്ഞു. തുടർന്ന് ഇന്ന് രാവിലെയും പവന് 520 രൂപ ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 2,840 രൂപ താഴെയാണ് നിലവിൽ ഒരു പവന്റെ വിപണി വിലയുള്ളത്.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്രയാകും?

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷവും സ്വർണ നിരക്കുകളിൽ ഇടിവ് നേരിട്ടതിനാൽ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,20,644 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT