Image : Canva 
Business Kerala

സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം, വിലക്കുറവ് കാലം അവസാനിക്കുകയാണോ? ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

സമീപകാലത്തുണ്ടായ വിലയിടിവിന് പിന്നാലെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ താല്പര്യം കാണിച്ചതും ഡോളര്‍ സൂചിക ഇടിഞ്ഞതുമാണ്‌ ഇന്നത്തെ മുന്നേറ്റത്തിന് കാരണമായത്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 15 രൂപ വര്‍ധിച്ച് 13,265 രൂപയും പവന്‍ വില 120 രൂപ ഉയര്‍ന്ന് 1,06,120 രൂപയുമായി. ഇന്നലെ രണ്ട് തവണയായി പവന്‍ വിലയില്‍ 2,200 രൂപയുടെ കുറവു രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ വര്‍ധന.

18 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,905 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,490 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,475 രൂപയുമാണ് വില. വെള്ളി വില ഇന്ന് ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 240 രൂപയായി.

രാജ്യാന്തര വിലയ്‌ക്കൊപ്പം നീക്കം

രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 4,435 ഡോളറിവാണ് നിലവില്‍ വ്യാപാരം. ഇന്നലെ 4,350 ഡോളര്‍ വരെ താഴ്ന്നിരുന്നു. മാര്‍ച്ച് 23 വരെ തുടര്‍ച്ചയായ ഇടിവിലായിരുന്ന സ്വര്‍ണ വില പിന്നീട് നേരിയ കയറ്റത്തിലായിരുന്നു. എന്നാല്‍ ഇന്നലെ 2.25 ശതമാനത്തോളം വിലയിടിവ് രേഖപ്പെടുത്തി. സമീപകാലത്തുണ്ടായ വിലയിടിവിന് പിന്നാലെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ താല്പര്യം കാണിച്ചതും ഡോളറിന്റെ മൂല്യമിടിഞ്ഞതുമാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമായത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നത് സ്വര്‍ണത്തിന് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു.

യുഎസ്-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി ക്രൂഡ് ഓയില്‍ വില ഗണ്യമായി വര്‍ധിക്കാന്‍ കാരണമാവുകയും, ഇത് ഡോളര്‍ സൂചിക ഉയരുന്നതിനും സ്വര്‍ണവില കുറയുന്നതിനും ഇടയാക്കി. എം.സി.എക്‌സ് കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ ഇതുവരെ ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയില്‍ ഏകദേശം 9% ഇടിവുണ്ടായിട്ടുണ്ട്.

ആഭരണത്തിന് വില ഇങ്ങനെ

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിവിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. അതുപ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണക്കൂലി കണക്കാക്കിയാലും ഇന്ന് 1,09,357 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT