Business Kerala

സ്വര്‍ണ വില വീണ്ടും കുറഞ്ഞു, ഉച്ചയ്ക്ക് ശേഷം വാങ്ങാനിരിക്കുന്നവര്‍ക്ക് ലാഭം 800 രൂപ, നിരക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 1,200 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഗ്രാം വില 60 രൂപ കുറഞ്ഞ് 14,760 രൂപയായി. പവന് 480 രൂപ താഴ്ന്ന് 1,18,080 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 50 രൂപയുടെ കുറവുണ്ട്. ഗ്രാം വില 12,190 രൂപ. 14 കാരറ്റിന് 35 രൂപയും ഒമ്പത് കാരറ്റിന് 25 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്.

രാവിലെ പവന്‍ വില 20 രൂപ താഴ്ന്നായിരുന്നു വ്യാപാരം ആരംഭിച്ചത്. ഇതോടെ ഉച്ചയ്ക്ക് ശേഷം കടകളില്‍ പോകുന്നവര്‍ക്ക് 800 രൂപയുടെ ലാഭംകിട്ടും. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 1,200 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

ആഗോതലത്തില്‍ ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് വില ഇടിവിന് കാരണമായത്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും യു.എസ് ഡോളര്‍ ഇടിഞ്ഞതും വലിയ ഇടിവില്‍ നിന്ന് സ്വര്‍ണത്തെ പ്രതിരോധിച്ചു.

യു.എസ് ഭരണകൂടം വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ചില രാജ്യങ്ങള്‍ക്കുള്ള നികുതി ഇനിയും ഉയര്‍ത്തിയേക്കുമെന്നും കരുതുന്നു. ഫെബ്രുവരിയില്‍ ജനീവയില്‍ നടക്കുന്ന മൂന്നാം റൗണ്ട് യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകളിലേക്കാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. ഈ അസ്ഥിരതകള്‍ സ്വര്‍ണത്തെ സുരക്ഷിത ആസ്തി എന്ന നിലയിലേക്ക് ഉയര്‍ത്താനും ഇടായാക്കിയേക്കാമെന്നാണ് വിലയിരുത്തലുകള്‍.

Gold prices fall again in Kerala afternoon trade, offering buyers up to ₹800 benefit amid global profit-booking trends.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT