Image : Canva 
Business Kerala

സ്വര്‍ണ വിലയില്‍ നേരിയ കുറവ്, വിലക്കയറ്റം അകലെയല്ലെന്ന് സൂചന നല്‍കി പവല്‍

വെള്ളി വിലയ്ക്ക് മുന്നേറ്റം, ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ചു

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 80 രൂപ താഴ്ന്ന്‌ 74,440 രൂപയുമായി.

ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയര്‍ന്നതിനു ശേഷമാണ് ഇന്നത്തെ നേരിയ കുറവ്.

ചെറുകാരറ്റുകളും വെള്ളിയും

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7,640 രൂപയായി. 14 കാരറ്റിന് 5,950 രൂപയിലാണ് വ്യാപാരം.

അതേസമയം, വെള്ളി വില ഇന്ന് കയറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയിലെത്തി

വില തിരിച്ചു കയറുമോ?

വെള്ളിയാഴ്ച വലിയ മുന്നേറ്റം കാഴ്ചവച്ച ശേഷം രാജ്യാന്തര സ്വര്‍ണ വില നേരിയ ഇടിവിലായതാണ് കേരളത്തിലും വിലയില്‍ നിഴലിച്ചത്. ഔണ്‍സിന് 3,371 ഡോളര്‍ വരെ എത്തിയ സ്വര്‍ണ വില നിലവില്‍ 3,364 ഡോളറിലെത്തി. സെപ്റ്റംബറില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലില്‍ നിന്നു സൂചന ലഭിച്ചതാണ് വില ഉയര്‍ത്തിയത്.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഇന്ന്‌ നേരിയ ഇടിവിന് കാരണമായി. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 0.30 ശതമാനം ഉയര്‍ന്നു. ഇത് ഡോളര്‍ ഒഴികെയുള്ള കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവു കൂട്ടിയത് നിക്ഷേപകരെ പിന്തിരിപ്പിച്ചു.

പലിശ നിരക്ക് ഉയരുമെന്ന സൂചന ലഭിച്ചത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തലുകള്‍. പലിശ കുറയുന്നത് മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാക്കുന്നതാണ് ഇതിനു കാരണം.

ആഭരണത്തിന് വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,440 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും.പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക. അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 80,560 രൂപയാകും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും എന്നത് മറക്കരുത്.

Gold prices dip slightly in Kerala as Jerome Powell hints at rate cuts and a stronger dollar impacts global demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT