സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. രാവിലെ ഗ്രാമിന് 215 രൂപ കുറഞ്ഞ് വ്യാപാരം ആരംഭിച്ച സ്വര്‍ണ വില വൈകിട്ടോടെ മാറി. നിലവില്‍ ഗ്രാമിന് 65 രൂപ വര്‍ധിച്ച് 13,950 രൂപയിലാണ് വ്യാപാരം. പവന്‍ വില 520 രൂപ ഉയര്‍ന്ന് 1,11,600 രൂപയായി.
രാജ്യാന്തര വില വര്‍ധിച്ചതാണ് കേരളത്തിലും വിലയില്‍ മാറ്റം വരുത്തിയത്. ഇന്നലെയും ഇന്നുമായി 0.84 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സ് വില 7,747 ഡോളറിലെത്തി.
18 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 11,465 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 40 രൂപയുടെ വര്‍ധനയുണ്ട്. ഇതോടെ വില 89,25 രൂപയിലെത്തി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,755 രൂപയിലാണ് വ്യാപാരം.
ജനുവരി 29 ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റിക്കോഡ് വില. ഇതുമായി നോക്കുമ്പോള്‍ പവന് 19,560 രൂപയോളം കുറവ് വന്നിട്ടുണ്ട്.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കയറി ഇറങ്ങി നില്‍ക്കുകയാണ് വില. യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, ഇന്നലെ സ്വര്‍ണ, വെള്ളി വിലയില്‍ 7 ശതമാനം വരെ വര്‍ധനവുണ്ടായിരുന്നു. അതേസമയം, ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത് പിന്നീട് സ്വര്‍ണ്ണവിലയെ സമ്മര്‍ദ്ദത്തിലാക്കി. ഈ ആക്രമണം യുഎസ്-ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതാണ് കാരമം. കൂടാതെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തുറക്കാനുള്ള സാധ്യതകളും ഇല്ലാതായി. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണിക്കും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് പ്രതികൂലമാണ്.
Gold Prices Fluctuate in Kerala on Election Day: Prices Rebound in the Evening Following Global Trends.
Read DhanamOnline in English
Subscribe to Dhanam Magazine