Gold  Canva
Business Kerala

സ്വർണ വില രണ്ടാം ദിവസവും താഴേക്ക്; ഇന്ന് പവന് 1,120 രൂപ കുറഞ്ഞു; വെള്ളി വിലയിലും ഇടിവ്

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിട്ട വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Dhanam News Desk

കേരള വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വ‌ർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ​ഗ്രാം സ്വർണത്തിന് 140 രൂപ കുറഞ്ഞ് ഇന്നത്തെ (2026 ഫെബ്രുവരി 17) വിപണി വില 14,200 രൂപയായി നിശ്ചയിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,120 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 1,13,600 രൂപയിലേക്കും എത്തിച്ചേർന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിട്ട വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 115 രൂപ ഇടിഞ്ഞ് ചൊവ്വാഴ്ചത്തെ വിപണി വില 11,670 രൂപയായി രേഖപ്പെടുത്തി. 14 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 90 രൂപ താഴ്ന്ന് പുതിയ വിപണി വില 9,085 രൂപ കുറിച്ചു. 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,860 രൂപയായും ഇന്നത്തെ വിപണി വില രേഖപ്പെടുത്തി.

വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്തെ ആഭരണ വിപണിയിൽ വെള്ളിയുടെ നിരക്കിലും ഇടിവ് നേരിട്ടു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 8 രൂപ താഴ്ന്ന് 260 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 2,600 രൂപയും 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 26,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,60,000 രൂപയായും നിശ്ചയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വെള്ളിയുടെ വില 268 രൂപ നിലവാരത്തിലായിരുന്നു കുറിച്ചത്.

ഒരു പവൻ ആഭരണത്തിന് എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവന്റെ (8 ​ഗ്രാം) നിരക്കിൽ ഇന്ന് 1,120 രൂപയുടെ കുറവുണ്ടായതോടെ പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ ഈടാക്കുന്ന 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതിയും ചേര്‍ത്ത് 1,28,989 രൂപയെങ്കിലും നൽകിയാലാണ് ചൊവ്വാഴ്ച കടയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന വ്യത്യാസമനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകുമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT