സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (2026 ഫെബ്രുവരി 26) നേരിയ ഇടിവ്. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 20 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 14,820 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് (8 ഗ്രാം) 160 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 1,18,560 രൂപയായും നിശ്ചയിച്ചു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വില നിലവാരത്തിന്റെ തൊട്ടടുത്ത് തന്നെയാണിത്.
അതേസമയം കേരളത്തിലെ രണ്ട് പ്രബല സ്വർണ വ്യാപാര സംഘടനകളായ കെ.ജി.എസ്.എം.എ.യും എ.കെ.ജി.എസ്.എം.എയും ഇന്നത്തേക്ക് നിശ്ചയിച്ച 22 കാരറ്റ് സ്വർണത്തിന്റെ വിപണി വിലയിൽ മാറ്റമില്ലെങ്കിലും 18 കാരറ്റ് സ്വർണത്തിന്റെ നിരക്കുകളിൽ നേരിയ വ്യത്യാസമുണ്ടെന്നത് ശ്രദ്ധേയം.
കെ.ജി.എസ്.എം.എ. സംസ്ഥാന തലത്തിൽ ഇന്നത്തേക്ക് നിശ്ചയിച്ച ബോർഡ് റേറ്റ് പ്രകാരം, 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 12,175 രൂപയായും ഇതിന്റെ ഒരു പവന് 97,400 രൂപയായും പുതുക്കിയ വിപണി വില രേഖപ്പെടുത്തി. എന്നാൽ എ.കെ.ജി.എസ്.എം.എ.യുടെ കീഴിലുള്ള ജുവൽറികളിൽ ഇന്നത്തേക്ക് നിശ്ചയിച്ച ബോർഡ് റേറ്റ് പ്രകാരം, 18 കാരറ്റിന്റെ ഒരു ഗ്രാമിന്റെ വിപണി വില 12,240 രൂപയും ഇതിന്റെ ഒരു ഒരു പവന് 97,920 രൂപയായും കുറിച്ചു.
കെ.ജി.എസ്.എം.എ.യുടെ കീഴിലുള്ള ജുവൽറികളിൽ ഇന്നത്തേക്ക് 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 9,480 രൂപയും 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,115 രൂപയായുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരള വിപണിയിൽ ഇന്ന് വെള്ളി നിരക്കുകളിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 285 രൂപയിൽ തന്നെ തുടരുന്നു. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,850 രൂപയും 100 ഗ്രാം വെള്ളിക്ക് 28,500 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വിപണി വില 2,85,000 രൂപയായും നിശ്ചയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ഇതേ നിലവാരത്തിലായിരുന്നു വെള്ളിയുടെ വിപണി വില കുറിച്ചിരുന്നത്.
22 കാരറ്റ് സ്വർണത്തിന്റെ വിപണി വിലയിൽ വ്യാഴാഴ്ച നേരിയ കുറവുണ്ടായതോടെ, പുതിക്കിയ നിരക്കിനൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ആയ 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 1,34,619 രൂപയെങ്കിലും നൽകിയാലാണ് ഇന്ന് ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയും വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine