സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാം വില 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. പവന്‍ വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയുമായി.
അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ സ്വര്‍ണ വിലയില്‍ 3,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് കുറിച്ച റെക്കോഡ് വിലയില്‍ നിന്ന് പവന്‍ വില 6,680 രൂപയും കുറഞ്ഞു. നവംബര്‍ 13ന് ശേഷം തുടര്‍ച്ചയായ വിലയിടിവ് കാണിക്കുന്ന സ്വര്‍ണ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിയുകയായിരുന്നു.
രാജ്യാന്തര വിലയിലുണ്ടായ വീഴ്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ 4,106.85 ഡോളറിലായിരുന്ന ഔണ്‍സ് സ്വര്‍ണ വില നിലവില്‍ 4,011.08 ഡോളറിലാണ്.
യു.എസില്‍ നിന്നുള്ള വാര്‍ത്തകളാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്നത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. കഴിഞ്ഞ പണ നിര്‍ണയ യോഗത്തിന്റെ മിനിറ്റ്‌ന് ഈയാഴ്ച പുറത്തു വരും. ഇതോടെ പലിശ നിരക്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് കുറഞ്ഞാല്‍ സ്വര്‍ണത്തില്‍ വീണ്ടും മുന്നേറ്റത്തിന് സാധ്യതയുണ്ട്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 130 രൂപ കുറഞ്ഞ് 9,325 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,265 രൂപയും ഒമ്പത് കാരറ്റിന് 4,685 രൂപയുമാണ് വില. മറ്റൊരു വിഭാഗം 18 കാരറ്റിന് 130 രൂപ കുറച്ച് 9,370 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 163 രൂപയിലാണ് വ്യാപാരം. ചില കടകളില്‍ ഇത് 165 രൂപയുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine