Image : Canva 
Business Kerala

ഡിസ്‌കൗണ്ട് കാലം കഴിഞ്ഞു! തൊഴില്‍ കണക്കുകളില്‍ തട്ടി സ്വര്‍ണം മുകളിലേക്ക്, കേരളത്തില്‍ വില വീണ്ടും ₹1.20 ലക്ഷത്തില്‍

നാലാം നാളും അനങ്ങാതെ വെള്ളി

Dhanam News Desk

നാല് ദിവസത്തെ കുത്തനെയുള്ള ഇറക്കത്തിനു ശേഷം സ്വര്‍ണ വില ഇന്ന് യുടേണെടുത്തു. ഗ്രാമിന് 230 രൂപയാണ് ഒറ്റയടിക്ക് തിരിച്ചുകയറിയത്. പവന്‍ വില 1,840 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 15,000ത്തിലേക്കും പവന്‍ വില 1,20,000 രൂപയിലേക്കും തിരിച്ചുകയറി.

18 കാരറ്റിന് ഗ്രാമിന് 190 രൂപയാണ് ഉയര്‍ന്നത്. വില 12,325 രൂപയായി. 14 കാരറ്റിന് 9,2595 രൂപയും ഒമ്പത് കാരറ്റിന് 6,185 രൂപയുമാണ് വില.

വെള്ളി വില നാലാം നാളും അനക്കമില്ലാതെ നില്‍ക്കുന്നു. ഗ്രാമിന് 285 രൂപ.

യു.എസ് തൊഴിലില്ലായ്മ കൂടി

പ്രതീക്ഷയ്ക്ക് വിപരീതമായി യു.എസില്‍ പുതിയ തൊഴില്‍ കണക്കുകളില്‍ ഇടിവുണ്ടായതാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ യു.സ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായത്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചത് വിലക്കയറ്റത്തെ ഒരു പരിധിവരെ നിയന്ത്രിച്ചു.

പുതിയ കണക്കുകള്‍ പ്രകാരം, ഫെബ്രുവരിയില്‍ യു.എസില്‍ 92,000 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്.50,000 തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായും ഉയര്‍ന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതും വിലയെ ബാധിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണ വില ഇടിഞ്ഞു നിന്നത് അവസരമാക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ഇടിവുണ്ടാക്കിയിരുന്നു.

ആഭരണത്തിന് ഇന്ന് കൊടുക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,000 രൂപയാണ്. പക്ഷേ മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ ഇതില്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. ഇത് പ്രകാരം അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്ന് കുറഞ്ഞത് 1,23,653 രൂപയാകും. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold prices rebounded sharply after a five-day decline, driven by weak U.S. jobs data, Fed rate-cut expectations, and safe-haven demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT