കേരളത്തിൽ സ്വർണവിലയിൽ നാല് ദിവസത്തെ ഇടിവിന് വിരാമമായി ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്ന് 1,09,680 രൂപയായി. 18, 14, 9 കാരറ്റ് നിരക്കുകളും കൂടിയപ്പോൾ വെള്ളി വിലയിൽ കുറവ് രേഖപ്പെടുത്തി. യുഎസ് തൊഴിൽ റിപ്പോർട്ടും കോർ പിസിഇ ഡാറ്റയും, എണ്ണവിലയിലെ ചാഞ്ചാട്ടവും, ഫെഡിന്റെ പലിശനിരക്ക് പ്രതീക്ഷകളിലെ മാറ്റവും വില നീക്കത്തെ നിർണയിക്കുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,710 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,09,680 രൂപയുമായി. ഇതോടെ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന വിലയിടിവിന് വിരാമമായി. കഴിഞ്ഞ നാല് നാലു ദിവസം കൊണ്ട് പവന്‍ വിലയില്‍ 2,960 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു.
18 കാരറ്റിന് ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. വില 11,265 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,775 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,660 രൂപയുമായി. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 240 രൂപയിലെത്തി.
രാജ്യാന്തര വിലയിലെ വ്യത്യാസമാണ് കേരളത്തിലും വര്‍ധനയ്ക്കിടയാക്കിയത്. ഇന്നലെ ഔണ്‍സ് സ്വര്‍ണ വില 1.70 ശതമാനം ഉയര്‍ന്ന് 4,185.25 ഡോളറിലത്തിയിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുന്നതോടെ എണ്ണവിലയിലുണ്ടായ വന്‍ ഇടിവും സ്വര്‍ണ്ണവില പെട്ടെന്ന് തിരികെ കയറാന്‍ സഹായകരമായത്.
എന്നാല്‍ ഈ തിരിച്ചു വരവിന് ശേഷവും സ്വര്‍ണത്തിന് വീണ്ടും മുന്നേറ്റം ഉണ്ടാക്കാന്‍ ബുദ്ധിമുട്ട നേരിടുന്നുണ്ട്. ഖത്തര്‍ മധ്യസ്ഥത വഹിച്ച യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ആക്‌സിയോസ് (Axios) റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് എണ്ണവില വീണ്ടും ഉയര്‍ന്നു. ഈ ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മ, രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും സൈനിക സംഘര്‍ഷത്തിന് വഴിവെച്ചേക്കുമെന്ന ആശങ്ക പരത്തുന്നുണ്ട്.
ഈ ആഗോള രാഷ്ട്രീയ ആശങ്കകളും എണ്ണവില വര്‍ധന മൂലമുണ്ടാകുന്ന പണപ്പെരുപ്പ ഭീതികളുമാണ് സ്വര്‍ണവില കൂടുതല്‍ ഉയരുന്നതിനെ തടയുന്നത്.
കൂടാതെ, ഫെഡറല്‍ റിസര്‍വിന്റെ (Fed) പലിശ നിരക്ക് സംബന്ധിച്ച കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശാന്‍ സാധിക്കുന്നതും ഫെഡിന്റെ പ്രധാന പണപ്പെരുപ്പ സൂചികയുമായ യുഎസ് കോര്‍ പിസിഇ (PCE) പ്രൈസ് ഇന്‍ഡക്‌സ് വിവരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ ട്രേഡര്‍മാര്‍ സ്വര്‍ണത്തില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ മടിക്കുകയാണ്.
സിഎംഇ ഗ്രൂപ്പിന്റെ (CME Group) ഫെഡ്വാച്ച് ടൂള്‍ (FedWatch Tool) അനുസരിച്ച്, ഒക്ടോബറില്‍ ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത വിപണി ഇപ്പോള്‍ 47% ആയിട്ടാണ് കണക്കാക്കുന്നത്. തൊട്ട് മുന്‍ ദിവസം ഇത് 70%-ത്തിന് മുകളിലായിരുന്നു.
പണപ്പെരുപ്പം വീണ്ടും 2% എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ഫെഡ് നയരൂപകര്‍ത്താക്കള്‍ക്ക് ഈ വര്‍ഷം ഇനി ഒരു പലിശ വര്‍ധനവ് കൂടി മാത്രമേ നടത്തേണ്ടി വരൂ എന്ന് ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസ് പറഞ്ഞതോടെയാണ് ഒക്ടോബറിലെ പലിശ വര്‍ധന പ്രതീക്ഷകള്‍ കുറഞ്ഞത്.
പലിശ നിരക്ക് ഉയര്‍ത്തുന്നതില്‍ വില്യംസ് കാണിച്ച ഈ സാവകാശം യുഎസ് ട്രഷറി ബോണ്ട് ഈല്‍ഡുകളെ (Yields) കാര്യമായി ബാധിക്കുകയും, അത് യുഎസ് ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടാക്കുകയും സ്വര്‍ണവില തിരികെ കയറാന്‍ വഴിയൊരുക്കുകയും ചെയ്തു.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,817 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine