Business Kerala

കുതിച്ചു കയറി സ്വര്‍ണം, 24 മണിക്കൂറിനിടെ 1,360 രൂപ ഉയര്‍ന്നു, കേരളത്തിലെ വില ഇങ്ങനെ

വെള്ളി വിലയും വന്‍ മുന്നേറ്റത്തിലാണ്. ഗ്രാമിന് ഒറ്റയടിക്ക് 15 രൂപ വര്‍ധിച്ച് 290 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. 24 മണിക്കൂറിനിടെ 1,360 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നലെ രാവിലെ നേരിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം വൈകിട്ട് ഏഴ് മണിയോടെയാണ് കുത്തനെ തിരിച്ചു കയറിയത്. ഗ്രാമിന് 120 രൂപ ഉയര്‍ന്ന് 1,12,520 രൂപയിലെത്തിയിരുന്നു. ഇന്നും ആ മുന്നേറ്റം തുടര്‍ന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 14,115 രൂപയിലെത്തി. പവന് 400 രൂപ ഉയര്‍ന്ന് 1,12,920 രൂപയുമായി. വെള്ളി വിലയും വന്‍ മുന്നേറ്റത്തിലാണ്. ഗ്രാമിന് ഒറ്റയടിക്ക് 15 രൂപ വര്‍ധിച്ച് 290 രൂപയായി.

ചെറുകാരറ്റ് സ്വര്‍ണ വിലയിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റ് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 11,600 രൂപയും 14 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,030 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,825 രൂപയാണ് വില.

ഇന്നലെ രാജ്യാന്തര വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലും വില വര്‍ധിച്ചത്. ഔണ്‍സ് സ്വര്‍ണ വില ഇന്നലെ 4,768.26 ഡോളര്‍ വരെയെത്തിയിരുന്നു. ഇന്ന് 4,721 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,289 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT