സംസഥാനത്ത് സ്വര്‍ണ വില ഒന്നിലധികം മാറുന്നത് ഇപ്പോള്‍ ഒരു പതിവായി. ഇന്ന് രാവിലെ കയറ്റത്തില്‍ തുടങ്ങിയ വ്യാപാരം ഉച്ചകഴിഞ്ഞതോടെ താഴേക്കായി. നിലവില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,965 രൂപയിലാണ് വ്യാപാരം. പവന് 480 രൂപ താഴ്ന്ന് 1,11,720 രൂപയായി. രാവിലെ 75 രൂപ ഉയര്‍ന്നായിരുന്നു വ്യാപാരം തുടങ്ങിയത്. ഇപ്പോഴത്തെ കുറവോടെ രാവിലത്തെ നേട്ടം ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കി.
18 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,475 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,935 രൂപയാണ് വില. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,756 രൂപ.
വരാനിരിക്കുന്ന വാരാന്ത്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടക്കാനിരിക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നിക്ഷേപകര്‍ സ്വര്‍ണ നിക്ഷേപം വെട്ടിക്കുറയ്ക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം നയതന്ത്ര ചര്‍ച്ചകള്‍ വിജയിച്ചാല്‍ മേഖലയിലെ സംഘര്‍ഷത്തിന് അയവുണ്ടാകും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കാന്‍ കാരണമാകും.
ഇതിനൊപ്പം അമേരിക്കയിലെ പണപ്പെരുപ്പ നിരക്കും ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളും നിക്ഷേപകരെ സ്വാധീനിക്കുന്നു. യുദ്ധഭീതി കുറയുകയും ചര്‍ച്ചകള്‍ ശുഭകരമാകുകയും ചെയ്താല്‍ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തിരുത്തലുകള്‍ ഉണ്ടായേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine