സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ കുറവ്. ഗ്രാം വില ഒറ്റയടിക്ക് 255 രൂപയും പവന്‍ വില 2,040 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് ഗ്രാമിന് 14,175 രൂപയിലും പവന് 1,13,400 രൂപയിലുമാണ് വ്യാപാരം.
18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 11,650 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 9,070 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,850 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ താഴ്ന്ന് 260 രൂപയിലെത്തി.
മാര്‍ച്ച് 11 മുതല്‍ തുടര്‍ച്ചയായ വിലയിടിവിലാണ് സ്വര്‍ണം. അതായത് കഴിഞ്ഞ ഒമ്പതു ദിവസം കൊണ്ട് ഗ്രാം വില 3,400 രൂപ കുറഞ്ഞു.
ജനുവരി 29ന് കുറിച്ച പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് വില. അതുമായി നോക്കുമ്പോള്‍ പവന്‍ വിലയില്‍ 17,760 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, വെള്ളി വിലകള്‍ ഇടിഞ്ഞതാണ് കേരളത്തിലും വില ഇടിഞ്ഞത്.
പ്രതീക്ഷിച്ചത് പോലെ തന്നെ, യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് പലിശ നിരക്ക് നിലനിര്‍ത്തുന്നത്. ജനുവരിയിലെ യോഗത്തിലും നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന് മുന്‍പ് സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്ന് തവണ 0.25% വീതം നിരക്ക് കുറച്ചിരുന്നു.
2025 സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ കുറയ്ക്കലിന് ശേഷമാണിത്. പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷകമാക്കുകയും സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കുകയും വില ഇടിയാന്‍ കാരണമാകുകയും ചെയ്യും.
ഇതുകൂടാതെ . യുഎസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും സ്വര്‍ണ വിപണിയെ ശ്രദ്ധാകേന്ദ്രമാക്കി. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനുനേരെ നടത്തുന്ന ആക്രമണങ്ങളും ടെഹ്റാന്റെ തിരിച്ചടികളും മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും യുദ്ധം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,836 ഡോളറായി കുറഞ്ഞു (1.22% ഇടിവ്). വെള്ളിവില 2.25 ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് 75.75 ഡോളറിലെത്തി. മാര്‍ച്ചില്‍ ഇതുവരെ സ്വര്‍ണവിലയില്‍ 4 ശതമാനവും വെള്ളിവിലയില്‍ 16 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ വിപണിയില്‍ (MCX), സ്വര്‍ണവില 10 ഗ്രാമിന് 1,55,000 രൂപ എന്ന നിലവാരത്തിലും വെള്ളി കിലോയ്ക്ക് 2,50,000 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണ വില നിശ്ചയിക്കുക. ഇതു പ്രകാരം ഇന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 1,16,855 രൂപയാകും. പണിക്കൂലി കൂടുന്നതിനനുസരിച്ച് ആഭരണ വിലയും ഉയരും.
Read DhanamOnline in English
Subscribe to Dhanam Magazine