സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വലിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വിലയില്‍ 200 രൂപയുടെയും ഗ്രാം വിലയില്‍ 25 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,600 രൂപയായും ഗ്രാമിന് 13,450 രൂപയുമായി താഴ്ന്നു.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം പവന് 4,560 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായത്. ജൂലൈ ഒന്നിന് പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നിരുന്ന സ്ഥാനത്തു നിന്നായിരുന്നു ഈ കുതിപ്പ്. ഇന്ന് വിലയില്‍ നേരിയ ആശ്വാസമുണ്ടായെങ്കിലും പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ നിലവില്‍ കുറഞ്ഞത് 1,16,530 രൂപയെങ്കിലും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.
ചെറു കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ട്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,055 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണത്തിന് 8,610 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,550 രൂപയുമായി.
സ്വര്‍ണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവ് പ്രകടമായി. വെള്ളിയുടെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 240 രൂപയിലെത്തി.
കേരളത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്. ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,175 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ യു.എസ് തൊഴില്‍ വിവരങ്ങള്‍ (US Job Data) പുറത്തുവന്നതാണ് ആഗോളതലത്തില്‍ വില ഉയരാന്‍ കാരണമായത്. ഇതോടെ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന നിഗമനങ്ങളില്‍ നിന്ന് ആഗോള വ്യാപാരികള്‍ പിന്മാറി. ഇതാണ് വെള്ളിയാഴ്ചയും സ്വര്‍ണവിലയിലെ മുന്നേറ്റം തുടരാന്‍ ഇടയാക്കിയത്. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ ആദ്യമായാണ് സ്വര്‍ണം വ്യക്തമായ പ്രതിവാര നേട്ടത്തിലേക്ക് എത്തിയത്. ജൂണ്‍ 23-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യു.എസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞത് വിദേശ നിക്ഷേപകര്‍ക്ക് വിലയേറിയ ലോഹങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റിയിട്ടുണ്ട്. സ്വര്‍ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലാഡിയം എന്നിവയും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടത്തുകയും പ്രതിവാര നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു.
ഇതിനിടയില്‍, മെയ് മാസത്തില്‍ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വീണ്ടും പുനരാരംഭിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരാന്‍ കാരണമായേക്കും.
Domestic gold prices in Kerala witnessed a marginal decline today despite strong momentum in international markets driven by weak US job data
Read DhanamOnline in English
Subscribe to Dhanam Magazine