സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 135 രൂപ ഉയര്‍ന്ന് 14,110 രൂപയായി. പവന്‍ വില 1,080 രൂപ ഉയര്‍ന്ന് 1,12,880 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 11,595 രൂപയായി.
14 കാരറ്റിന് ഗ്രാമിന് 9,030 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,820 രൂപയുമാണ് വില. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 255 രൂപയില്‍ തുടരുന്നു.
പ്രധാന കറന്‍സികള്‍ക്കെതിരെയുള്ള യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്നാണ് സ്വര്‍ണവില വര്‍ധിച്ചത്. ഡോളര്‍ ദുര്‍ബലമായത് നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കാരണമായി. ഔണ്‍സിന് 34 ഡോളറോളം ഉയര്‍ന്ന് 4,774 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം.
അതേസമയം, അംബേദ്കര്‍ ജയന്ത്രി പ്രമാണിച്ച് ആഭ്യന്തര വിപണിയായ മള്‍ട്ട് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടന്നില്ല. വൈകുന്നേരത്തെ സെഷനില്‍ വ്യാപാരം പുനരാരംഭിക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,850 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,16,289 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine