Image : Canva 
Business Kerala

സ്വര്‍ണ വില കേരളത്തില്‍ മുന്നോട്ടു തന്നെ, 5 ദിവസം കൊണ്ട് 3,480 രൂപയുടെ വര്‍ധന, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില, ആ പ്രതീക്ഷ ഇനി വേണോ?

ഈ മാസം തുടക്കത്തില്‍ പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നിരുന്നു. അവിടെ നിന്നാണ് വിപണി തിരികെ കയറിയത്.

Dhanam News Desk

കേരളത്തില്‍ സ്വര്‍ണവില അഞ്ചുദിവസമായി തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന് പവന്‍ 1,08,000 രൂപയെന്ന ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി; ശനിയാഴ്ചയ്ക്ക് ശേഷം മാത്രം 3,480 രൂപയുടെ വര്‍ധന. ഗ്രാമിന് 13,500 രൂപയായതോടെ ഒരു ലക്ഷം രൂപയ്ക്ക് താഴെയാകുമെന്ന പ്രതീക്ഷകള്‍ മങ്ങുന്നു. ചെറു കാരറ്റുകളുടെയും വില കൂടിയപ്പോള്‍ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 13,500 രൂപയും പവന്‍ വില 1,08,000 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം മാത്രം പവന്‍ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായി. സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിക്കുന്നത്. ഈ മാസം ആദ്യം പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തുന്നത്.

ചെറു കാരറ്റുകളുടെ വിലയിലും വര്‍ധിനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,640 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,575 രൂപയിലുമെത്തി.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്.

അതേസമയം, രാജ്യാന്തര സ്വര്‍ണ വില ഇന്ന് 0.20 ശതമാനം ഇടിവോടെ 4,125 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഒന്നര ശതമാനത്തോളം ഉയര്‍ന്ന് 4,166 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് വില താഴേക്ക് നീങ്ങിയത്.

വില കുറഞ്ഞ സമയത്ത് നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതാണ് (Dip-buying) അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാന്‍ കാരണം.

വില ഇനി എങ്ങോട്ട്?

റെഡ് സീയില്‍ ഹൂദി വിമതര്‍ സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം വീണ്ടും ശക്തമായിട്ടുണ്ട്. എണ്ണവില വര്‍ധിക്കുന്നത് യു.എസില്‍ പണപ്പെരുപ്പത്തിന് (Inflation) വഴിവെക്കുമെന്നും ഇതോടെ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയേക്കുമെന്നും വിപണി കരുതുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പുറമെ മാക്രോ ഇക്കണോമിക് ഘടകങ്ങളും പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണത്തിന് കരുത്തേകുന്നു. റിയല്‍ ഈല്‍ഡ് (Real Yields) താഴ്ന്നുനില്‍ക്കുന്നതും വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കരുതലായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിപണിക്ക് താങ്ങാവുന്നുണ്ട്.

Gold prices in Kerala register a continuous five-day rally to reach the month's highest level, even as international spot gold eases slightly.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT