മണസൂണ്‍ മഴയില്‍ വിവാഹ വിപണിക്ക് നേരിയ ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണ വില. ഗ്രാം വില 40 രൂപ കുറഞ്ഞ് 8,950 രൂപയും പവന്‍ വില 320 രൂപ കുറഞ്ഞ് 71,600 രൂപയുമായി
18 കാരറ്റ് സ്വര്‍ണ വിലയും 30 രൂപ കുറഞ്ഞ് 7,345 രൂപയിലെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ശനിയാഴ്ച 50 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവ്.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 110 രൂപയില്‍ തുടരുന്നു.
യൂറോപ്യന്‍ യൂണിയനുമേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം നികുതി നടപ്പാക്കുന്നത് ജൂലൈ 9 വരെ നീട്ടിയതാണ് ഇപ്പോള്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയത്. ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ സമയം ചോദിച്ചതിന തുടര്‍ന്ന് വ്യാപാര ചര്‍ച്ച ജൂലൈ ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.
ട്രംപിന്റെ ആശ്വാസ നീക്കത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ വില രണ്ടാഴ്ചയിലെ ഉയരത്തില്‍ നിന്ന് താഴെ എത്തി. നികുതി നീക്കം പിന്‍വലിച്ചതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തി ഇക്വിറ്റി പോലുള്ള നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റിയതാണ് വിലയിടിവിലേക്ക് നയിച്ചത്.
യു.എസിന്റെ കടപ്രതിസന്ധിമൂല്യം ഡോളര്‍ ദുര്‍ബലമായത് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര വില 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. എന്തായാലും യു.എസില്‍ നിന്നുള്ള താരിഫ് വാര്‍ത്തകളും ഡോളര്‍ ചലനങ്ങളും തന്നെയാകും സമീപ ഭാവിയില്‍ സ്വര്‍ണവിലയുടെ ഗതി നിര്‍ണയിക്കുകയെന്ന് നിരീക്ഷകര്‍ പറയുന്നു.
യു.എസ് മാനുഫാകര്ചറിംഗ്, സര്‍വീസസ് പി.എം.ഐ ഡാറ്റയും ഭവന വില്‍പ്പന കണക്കുകളും പുറത്തു വരാനിരിക്കുന്നുണ്ട്. ബുധനാഴ്ച എഫ്.ഒ.എം.സി മിനിറ്റ് പുറത്തുവിടും.
യു.എസും ജപ്പാനും തമ്മിലുള്ള വ്യാപാര നീക്കങ്ങളും മറ്റ് രാഷ്ട്രങ്ങളുടെ നികുതി ചര്‍ച്ചകളുമെല്ലാം സ്വര്‍ണ വിലയെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 77,489 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine