Image courtesy: Canva
Business Kerala

മെഡിക്കൽ വിദ്യാർഥികൾക്കായി ക്ലിനിക്കൽ, മത്സരപരീക്ഷാ പരിശീലനം; ഡോക്ടർമാർ ഒരുക്കിയ ജിപി ഗൈഡ്സ് ആപ്പ് ശ്രദ്ധേയമാകുന്നു

നീറ്റ് പി.ജി., യു.പി.എസ്.സി കോമ്പൈൻഡ് മെഡിക്കൽ സർവീസസ് തുടങ്ങിയ പരീക്ഷകൾക്കുള്ള പരിശീലനവും ഇതിലൂടെ നൽകുന്നു

Dhanam News Desk

ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമായി ക്ലിനിക്കൽ പരിശീലനം, മെന്റർഷിപ്പ്, മത്സരപരീക്ഷാ പരിശീലനം എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ജിപി ഗൈഡ്സ് ആപ്പ് ശ്രദ്ധ നേടുന്നു. അടുത്തിടെ നടന്ന കേരള പി.എസ്.സി അസിസ്റ്റന്റ് സർജൻ പരീക്ഷയിൽ ജിപി ഗൈഡ്സിലെ പഠിതാക്കൾ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും ആദ്യ നൂറിൽ 25-ലധികം സ്ഥാനങ്ങളും സ്വന്തമാക്കി. പരിശീലന പരിപാടിയിൽ 2,000ത്തിലേറെ ഡോക്ടർമാർ പങ്കെടുത്തിരുന്നു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പൂർവവിദ്യാർഥികളായ ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും ചേർന്നാണ് ജിപി ഗൈഡ്സ് രൂപകൽപന ചെയ്തത്. ജിപി ഗൈഡ്സ് 8,000 ത്തിലേറെ ഡോക്ടർമാരുടെ പഠനത്തിനും കരിയർ വളർച്ചയ്ക്കും പിന്തുണ നൽകുന്ന ഡിജിറ്റൽ പഠനവേദിയാണ്. കേരള പി.എസ്.സി അസിസ്റ്റന്റ് സർജൻ, നീറ്റ് പി.ജി., യു.പി.എസ്.സി കോമ്പൈൻഡ് മെഡിക്കൽ സർവീസസ് തുടങ്ങിയ പരീക്ഷകൾക്കുള്ള പരിശീലനവും ഇതിലൂടെ നൽകുന്നു.

ലൈവ്, റെക്കോർഡഡ് ക്ലാസുകൾ, മോക്ക് പരീക്ഷകൾ, ക്വസ്റ്റ്യൻ ബാങ്ക്, വിദഗ്ധരുടെ മെന്റർഷിപ്പ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പഠന സംവിധാനമാണ് ജിപി ഗൈഡ്സിലുളളത്. പുതിയ പ്രൊജക്ടുകളുടെ ഭാഗമായി നഴ്‌സുമാർ, പാരാമെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങി ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും സമഗ്രമായ വിദ്യാഭ്യാസ, പ്രൊഫഷണൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജിപി ഗൈഡ്സ് ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT