കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൂല്യവര്‍ധിത ഭക്ഷ്യഘടക നിര്‍മ്മാതാക്കളായ ഹെര്‍ബല്‍ ഐസൊലേറ്റ്സ് കേരള മാനേജ്മെന്റ് അസോസിയേഷന്‍ (KMA) സംഘടിപ്പിച്ച 2026 ലെ വാര്‍ഷിക അവാര്‍ഡ്സില്‍ രണ്ട് ശ്രദ്ധേയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി ഈ ഇരട്ട നേട്ടം കൈവരിച്ചത്.
നവീകരണം, സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിനിയോഗം, പ്രവര്‍ത്തന മികവ്, ബിസിനസ് പരിവര്‍ത്തനം എന്നിവയിലൂടെ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്നതിനാണ് കെ.എം.എ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കിവരുന്നത്.
കമ്പനിയുടെ 'സ്റ്റോര്‍ ഓട്ടോമേഷന്‍ പ്രോസസ് & സോഫ്റ്റ്വെയര്‍ സിസ്റ്റം' എന്ന പദ്ധതിക്കാണ് ഡിജിറ്റല്‍ എക്‌സലന്‍സ് (Digital Excellence) വിഭാഗത്തില്‍ വിന്നര്‍ പുരസ്‌കാരം ലഭിച്ചത്. സ്റ്റോര്‍ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഉല്‍പന്നങ്ങളുടെ ട്രേസബിലിറ്റി മെച്ചപ്പെടുത്തുക, ഇന്‍വെന്ററി മാനേജ്മെന്റ് ശക്തമാക്കുക എന്നിവയാണ് ഈ സിസ്റ്റത്തിലൂടെ കമ്പനി ലക്ഷ്യമിട്ടത്. ഡിജിറ്റല്‍ സംയോജനത്തിലൂടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.
മാനുഫാക്ചറിംഗ് ഇന്നോവേഷന്‍സ് (Manufacturing Innovations) വിഭാഗത്തില്‍ കമ്പനിയുടെ 'AI അധിഷ്ഠിത ലിക്വിഡ് കളര്‍ അനലൈസര്‍' (AI-Based Liquid Colour Analyzer) പദ്ധതിക്ക് ഒന്നാം റണ്ണര്‍-അപ്പ് സ്ഥാനവും ലഭിച്ചു. ഉല്‍പാദന പ്രക്രിയകളിലെ തത്സമയ ഗുണനിലവാര നിരീക്ഷണവും സ്ഥിരതയാര്‍ന്ന പ്രോസസ് നിയന്ത്രണവും ഉറപ്പാക്കുന്ന സാങ്കേതികവിദ്യയാണിത്. ഇമേജ് പ്രോസസിംഗും ഇന്റലിജന്റ് ഡാറ്റാ വിശകലനവും വഴി ഉല്‍പന്നങ്ങളുടെ നിറം കൃത്യമായി വിലയിരുത്താന്‍ ഇത് സഹായിക്കുന്നു. ഇതിലൂടെ ഗുണനിലവാരവും പ്രോസസ് നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു.
ഉപഭോക്തൃ പ്രതീക്ഷകളും വ്യവസായ മാനദണ്ഡങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നവീകരണം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാകണമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും ടീമിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങളെന്നും- ഹെര്‍ബല്‍ ഐസൊലേറ്റ്സ് മാനേജ്മെന്റ് പറഞ്ഞു.
1984-ല്‍ സ്ഥാപിതമായ ഹെര്‍ബല്‍ ഐസൊലേറ്റ്സ്, ആഗോള ഭക്ഷ്യ വ്യവസായ മേഖലയില്‍ കേരളത്തിന്റെ സാന്നിധ്യം ശക്തമാക്കിയ സ്ഥാപനമാണ്. ഡീഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍ (പച്ചക്കുരുമുളക്) ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണിയില്‍ കമ്പനി ഇതിനകം തന്നെ മുന്‍നിര സ്ഥാനത്താണ്. കമ്പനിയുടെ SavourOn™ പ്ലാറ്റ്ഫോമിന് കീഴില്‍ ഹൈഡ്രോളൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ (HVP), ഈസ്റ്റ് എക്‌സ്ട്രാക്ടുകള്‍, സോയ സോസ് പൗഡര്‍, ചീസ് പൗഡര്‍ തുടങ്ങി നിരവധി ഫ്‌ലേവര്‍ എന്‍ഹാന്‍സിംഗ് ഘടകങ്ങളും സവറി ടേസ്റ്റ് സൊല്യൂഷനുകളും ആഗോള വിപണിയില്‍ എത്തിക്കുന്നുണ്ട്. മൂല്യവര്‍ധിത ഗ്രീന്‍ പെപ്പര്‍ ഉല്‍പന്നങ്ങളുടെ ആഗോള വിപണിയില്‍ സ്വാധീനമുള്ള കമ്പനിക്ക്, ഇത്തരം സാങ്കേതിക നവീകരണങ്ങള്‍ ഉപഭോക്തൃ ആത്മവിശ്വാസം ഇനിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine