ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net 
Business Kerala

കല്യാണ്‍ ജുവലേഴ്‌സില്‍ ഓഹരി പങ്കാളിത്തം കൂട്ടി ടി.എസ്.കല്യാണരാമന്‍, വാങ്ങിയത് ₹1,300 കോടിയുടെ ഓഹരി

മൊത്തം 2.36 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്

Dhanam News Desk

കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സിലുള്ള ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി വിദേശ നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്. 2.36 ശതമാനം (2.42 കോടി) ഓഹരികളാണ് കല്യാണ്‍ ജുവലേഴ്‌സിന്റെ പ്രമോട്ടറായ ടി. എസ്. കല്യാണരാമനാണ് ഓഹരി സ്വന്തമാക്കുന്നത്‌. ഓഹരി ഒന്നിന് 535 രൂപ നിരക്കില്‍ 1,300 കോടി രൂപയുടെ ഇടപാടാണിതെന്ന് കല്യാണ്‍ ജുവലേഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഹൈഡെലിന് മൊത്തം 9.1 ശതമാനം ഓഹരികളാണ് കല്യാണ്‍ സില്‍ക്‌സിലുള്ളത്.

ഇടപാടിനു ശേഷം പ്രമോട്ടര്‍ക്കും പ്രമോട്ടര്‍ ഗ്രൂപ്പിനുമുള്ള കമ്പനിയിലെ ഓഹരി പങ്കാളിത്തം 60.59 ശതമാനത്തില്‍ നിന്ന് 62.95 ശതമാനമായി ഉയരും.

ഇന്ന് കല്യാണ്‍ ഓഹരികള്‍ 1.27 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വില 548.15 രൂപയായി. ഈ വര്‍ഷം ഇതുവരെ 51.57 ശതമാനം നേട്ടമാണ് കല്യാണ്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 157 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. വില ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലും ഓഹരി വര്‍ധിപ്പിക്കുന്നത് പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് നിക്ഷേപകരിലും വിശ്വാസം കൂട്ടും.  56,493 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് കല്യാണ്‍ ജുവലേഴ്‌സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT