ബിസിനസുകള്‍ എല്ലാം തന്നെ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ പെട്ട് ഇതുവരെ കടന്നിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകേറാന്‍ പാടുപെടുമ്പോഴാണ് ഇരുട്ടടി പോലെ കോവിഡും. കോവിഡിന്റെ പഞ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് ടീമുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയുന്നില്ല. ഈ അവസരത്തില്‍ ബിസിനസിന്റെ പെട്ടെന്നൊരു തിരിച്ചു പിടിക്കല്‍ സാധ്യമാണോ? നേരിട്ടല്ലെങ്കിലും അത് സാധ്യമാകും. സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലൂടെ വളരെ ഫലപ്രദമായ സാധ്യകതകളുപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ബിസിനസിന് വേണ്ട കരുത്തു പകരാം.
എന്തിനുമേതിനും സ്മാര്‍ട്ട്‌ഫോണില്‍ തിരയുന്നവരുടെ വിരല്‍ തുമ്പിലേക്ക് നിങ്ങളുടെ ബിസിനസിനെ എത്തിക്കുക എന്നതാണ് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലൂടെ സാധ്യമാകുന്നത്. അവിടെ എത്രമാത്രം ലളിതമായി, ഫലപ്രദമായി നിങ്ങള്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ എത്തിക്കാന്‍ കഴിയുന്നുണ്ടെന്നതിലാണ് നിങ്ങളുടെ വിജയം. വെറുതെ ഫെയ്‌സ്ബുക്കിലോ, ലിങ്ക്ഡ് ഇനിലോ നിങ്ങളുടെ സ്ഥാപനത്തിന്റെ പേജ് തുടങ്ങിയാലോ, ഇടയ്ക്ക് പരസ്യം ചെയ്താലോ ബിസിനസിന് യാതൊരു ഉയര്‍ച്ചയും ഉണ്ടാകണമെന്നില്ല. എന്തൊക്കെയാണ് ഇതിനായി ചെയ്യേണ്ടത്. ഈ കോവിഡ് കാലത്ത് അതിനായി ഏതൊക്കെ രീതികള്‍ അവലംബിക്കണം എന്നതെല്ലാം പറയുന്ന വെബിനാര്‍ ആണ് ധനം വെബിനാര്‍ സിരീസില്‍ അടുത്തത്. ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പേഴ്‌സണല്‍ ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ എക്‌സപേര്‍ട്ടുകളുടെ വിജയകരമായ വെബിനാറുകള്‍ മുമ്പ് നടത്തുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു ധനം. അതിന്റെ തുടര്‍ച്ചയായി സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചെറിയൊരു ഫീസ് മാത്രം ഏര്‍പ്പെടുത്തി സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിന്റെ പ്രായോഗികതകള്‍ മനസ്സിലാക്കി തരുന്ന ഈ വെബിനാറില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. സോഷ്യല്‍മീഡിയ വിദഗ്ധനും ദേശീയ തലത്തില്‍ എംഎസ്എംഇ ട്രെയ്‌നറുമായ സതീഷ് വിജയനാണ് വെബിനാറില്‍ സംസാരിക്കുന്നത്.
വിഷയം : കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലൂടെ എങ്ങനെ ബിസിനസ് വര്‍ധിപ്പിക്കാം.
സ്പീക്കര്‍ : സതീഷ് വിജയന്‍ ( നാഷണല്‍ ലെവല്‍ എംഎസ്എംഇ ട്രെയ്‌നര്‍, ഡിഫ്രന്‍സ് ബിസിനസ് സൊല്യൂഷന്‍സ് സ്ഥാപക സിഇഒ)
തീയതി : മെയ് 28, 2020
സമയം : ഉച്ചകഴിഞ്ഞ് 3.00- 5.00 pm വരെ
രജിസ്‌ട്രേഷന്‍ ഫീസ് : 500 രൂപ
REGISTER HERE: https://imjo.in/5bzMK2
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 808 658 2510
Read DhanamOnline in English
Subscribe to Dhanam Magazine