Business Kerala

അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണം? ടാറ്റ സ്റ്റീലിന്റെ ഈ ആഗോള മേധാവിയില്‍ നിന്ന്‌ നേരില്‍ കേള്‍ക്കാം

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമത്തിന് കൊച്ചിയൊരുങ്ങി

Dhanam News Desk

ആഗോള സ്റ്റീല്‍ മാനുഫാക്ചറിംഗ് രംഗത്ത് ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് നഷ്ടപ്രതാപം വീണ്ടെടുത്ത് നല്‍കിയ കോര്‍പ്പറേറ്റ് സാരഥി ടി.വി. നരേന്ദ്രന്‍ കൊച്ചിയിലെത്തുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍29ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ല്‍ മുഖ്യ അതിഥിയാണ് ടി.വി നരേന്ദ്രന്‍. അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണമെന്ന് സ്വന്തം കോര്‍പ്പറേറ്റ് അനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം വിശദീകരിക്കും. ടാറ്റാ സ്റ്റീലിനെ ലാഭത്തിലേക്കെത്തിച്ച ടി.വി നരേന്ദ്രന്‍ സി.ഐ.ഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മെറ്റല്‍സ് എിവയുടെയെല്ലാം നേതൃപദവിയില്‍ സജീവമായിരുന്നു. XLRI, ഐ.ഐ.ടി ഖരഗ്പൂര്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ആഗോള തലത്തിലെ വ്യവസായ അസോസിയേഷനുകളുടെ സാരഥ്യത്തിലും നിറസാിധ്യം. ട്രിച്ചി എന്‍.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്ത ശേഷം കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കിയ നരേന്ദ്രന്‍ ഷെവനിംഗ് സ്‌കോളര്‍ കൂടിയാണ്.

ഇത് മികച്ച അവസരം

ഓരോ മേഖലയിലെയും പ്രമുഖരെ നേരില്‍ കാണാനും സംസാരിക്കാനും ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള മികച്ച അവസരമാണ് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024 നല്‍കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 9.30 വരെ നീളുന്ന ബിസിനസ് സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരത്തിലേറെ പ്രമുഖ ബിസിനസുകാരും പ്രൊഫഷണലുകളും ഡിസിഷന്‍ മേക്കേഴ്‌സുമാണ് സംബന്ധിക്കുക.

ഒരുപാട് പ്രതിസന്ധികളെ കണ്ടും അറിഞ്ഞും അതിനെ തരണം ചെയ്തും നേടിയ അനുഭവസമ്പത്തുകള്‍ അവരില്‍ നിെന്നല്ലാം കേട്ടറിയാനും പറ്റും. പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചും രാജ്യാന്തര, ദേശീയ തലത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രവണതകളെ പറ്റിയുമെല്ലാം അറിയാന്‍ ഇത്തരം ബന്ധങ്ങളും ഇടപഴകലുമെല്ലാം സഹായകരമാകും.

സാമ്പത്തിക, സാങ്കേതിക രംഗങ്ങളില്‍ അതിവേഗ മാറ്റങ്ങള്‍ നടക്കുന്ന ഇക്കാലത്ത്, അസ്ഥിര സാഹചര്യങ്ങളെ മറികടന്ന് മുന്നേറാന്‍ ബിസിനസ് നായകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ധനം ബിസിനസ് സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുത്. ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയെ വന്‍ നഷ്ടത്തില്‍ നിന്ന് വമ്പന്‍ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു ഗ്ലോബല്‍ സി.ഇഒ.യെ തന്നെ മുഖ്യാതിഥിയായി സമ്മിറ്റിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: www.dhanambusinesssummit.com. ഫോണ്‍: 90725 70065 .

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT