Business Kerala

കൊച്ചിയിൽ ശ്രദ്ധ നേടി ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രീലോഞ്ച് ജുവല്ലറി പ്രദർശനം

കൊച്ചിയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നതോടെ ആഭരണ വിപണിയിൽ പുതിയൊരു ഷോപ്പിംഗ് അനുഭവം നൽകാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്

Dhanam News Desk

OH Kochi സംഘടിപ്പിച്ച ‘Nice Things Only’ എന്ന രണ്ട് ദിവസത്തെ ലൈഫ്‌സ്റ്റൈൽ പ്രദർശനത്തിൽ ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സ് നടത്തിയ പ്രീലോഞ്ച് ജുവല്ലറി എക്സിബിഷൻ വൻ വിജയമായി. മെയ് 16, 17 തീയതികളിൽ പാലാരിവട്ടം ഹൈവേ ഗാർഡനിൽ നടന്ന പ്രദർശനത്തിൽ സ്വർണ, വജ്ര ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ബ്രാൻഡ് അവതരിപ്പിച്ചത്.

പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങൾക്കൊപ്പം തന്നെ ആധുനിക ട്രെൻഡുകൾക്കനുസരിച്ചുള്ള ഡിസൈനുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സന്ദർശകരുടെ ഇടയിൽ വലിയ താല്പര്യം സൃഷ്ടിച്ച ഈ പ്രദർശനത്തിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ട്രെൻഡി ഡിസൈനുകൾ, വിവാഹ ആഭരണ ശേഖരങ്ങൾ എന്നിവയ്ക്കായിരുന്നു കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. ഉപഭോക്താക്കളുടെ അഭിരുചികൾക്കനുസരിച്ചുള്ള പ്രീമിയം ഫിനിഷിംഗും ആഭരണങ്ങളുടെ പ്രത്യേകതയായിരുന്നു.

കൊച്ചി എം.ജി. റോഡിൽ ഉടൻ തുറക്കാനിരിക്കുന്ന ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂമിന് മുന്നോടിയായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. കൊച്ചിയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നതോടെ ആഭരണ വിപണിയിൽ പുതിയൊരു ഷോപ്പിംഗ് അനുഭവം നൽകാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഫാഷൻ, ലൈഫ്‌സ്റ്റൈൽ പ്രേമികളുടെയും ജ്വല്ലറി ആരാധകരുടെയും വൻ പങ്കാളിത്തം കൊണ്ട് ഈ പ്രീലോഞ്ച് പ്രദർശനം ശ്രദ്ധേയമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT