Business Kerala

ഇന്‍ഡെല്‍ മണിക്ക് തിളക്കം: വായ്പാ വിതരണത്തില്‍ 69% വളര്‍ച്ച, സ്വര്‍ണ വായ്പയിലും മുന്നേറ്റം

നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപ വായ്പയായി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Dhanam News Desk

രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍.ബി.എഫ്‌.സി യായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (AUM ) 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയാണ് 2025 സാമ്പത്തിക വര്‍ഷം കൈവരിച്ചത്. ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം 3.17 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തികള്‍ (NPA) 1.35 ശതമാനമായി കുറഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ 94 ശതമാനവും സ്വര്‍ണ വായ്പിലൂടെയാണ്.

നടപ്പു സാമ്പത്തിക വര്‍ഷം (2026) 10,000 കോടി രൂപ വായ്പയായി വിതരണം ചെയ്യുകയും 4000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89 പുതിയ ശാഖകളാണ് ആരംഭിച്ചത്. ഇതൊടെ മൊത്തം ശാഖകളുടെ എണ്ണം 365 ആയി. 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്‍ഡെല്‍ മണിയുടെ സാന്നിധ്യമുണ്ട്.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വായ്പാ വിതരണത്തിലും കൈകാര്യം ചെയ്യുന്ന ആസ്തികളിലും വളര്‍ച്ചയുമായി മികച്ച പ്രകടനമാണ് കമ്പനി നടത്തിയതെന്ന് ഇന്‍ഡെല്‍ മണി മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. വരും പാദങ്ങളില്‍ പലിശ നിരക്കുകള്‍ കുറയുകയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയും ചെയ്യുമെന്നതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷവും കമ്പനിക്ക് വലിയ പ്രതീക്ഷയാണ് ഉളളതെന്നും ഉമേഷ് മോഹനന്‍ പറഞ്ഞു.

Indel Money posts 69% growth in loan disbursement and 52% AUM rise, driven by robust performance in gold loans.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT