കേരളത്തിലെ ഗ്രാമീണ സംരംഭകത്വ മേഖലയ്ക്ക് പുതിയ കുതിപ്പേകാന്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കര്‍ഷകര്‍, കരകൗശല തൊഴിലാളികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വനിതാ സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കോമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ 'ഗ്രാമോദയ' കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗ്രാംറൈസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ജൂണ്‍ 27ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി 'ഗ്രാമോദയ ലോഞ്ച് എക്സ്പോ' ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാംറൈസ് വെഞ്ചേഴ്സ് സ്ഥാപകനും സിഇഒയുമായ ഡോജോ ജോസ് അറിയിച്ചു.
സാധാരണ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി കൃത്രിമ ബുദ്ധി (AI), ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് സിആര്‍എം (Customer Relationship Management) സംവിധാനം, ഡിജിറ്റല്‍ വെണ്ടര്‍ മാനേജ്മെന്റ് എന്നിവ കോര്‍ത്തിണക്കിയാണ് ഗ്രാമോദയ പ്രവര്‍ത്തിക്കുന്നത്. വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ സാധാരണക്കാരായ ഗ്രാമീണ സംരംഭകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന വെണ്ടര്‍മാര്‍ക്ക് വിപണി വിവരങ്ങള്‍, പരിശീലനങ്ങള്‍, ബിസിനസ് അവസരങ്ങള്‍, ഓര്‍ഡര്‍ അപ്ഡേറ്റുകള്‍ എന്നിവ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ തത്സമയം ലഭ്യമാകും. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവര്‍ക്കും വളരെ എളുപ്പത്തില്‍ ദേശീയ-അന്തര്‍ദേശീയ തലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും.
സൗജന്യ ഓണ്‍ബോര്‍ഡിംഗ്, ഡിജിറ്റല്‍ സ്റ്റോര്‍ ഫ്രണ്ട്, എഐ പിന്തുണ, ലോജിസ്റ്റിക്‌സ് ഏകോപനം, സുരക്ഷിതമായ പണമിടപാട് സംവിധാനങ്ങള്‍, വിപണി വികസനത്തിനുള്ള പ്രത്യേക പരിശീലനങ്ങള്‍ എന്നിവ ഗ്രാമോദയ വെണ്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിലെ ഗ്രാമീണ സംരംഭകരെ ഡിജിറ്റല്‍ ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന പദ്ധതി, തുടര്‍ന്ന് രാജ്യത്തുടനീളവും ആഗോള വിപണിയിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലോഞ്ചിന്റെ ഭാഗമായി ജൂണ്‍ 27, 28 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ പ്രത്യേക എക്സ്പോയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍, എറണാകുളം ഡിഐസി ജനറല്‍ മാനേജര്‍ രാകേഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്കായി നറുക്കെടുപ്പും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.
GramRise Ventures introduces ‘Gramodaya’, a tech-driven platform to scale Kerala's rural enterprises globally.
Read DhanamOnline in English
Subscribe to Dhanam Magazine