Business Kerala

ഏറ്റവും വൃത്തിയുള്ള നഗരമായി എട്ടാം തവണയും ഇന്‍ഡോര്‍, കേരളത്തിനും തിളക്കം, പട്ടികയില്‍ സംസ്ഥാനത്തെ എട്ട് നഗരസഭകളും

കണ്ണൂരിലെ മട്ടന്നൂരിന് പ്രത്യേക വിഭാഗത്തില്‍ അംഗീകാരം

Dhanam News Desk

രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി എട്ടാം തവണയും ഇന്‍ഡോര്‍. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേ സ്വച്ഛ് സര്‍വേക്ഷന്‍ 2024' പ്രകാരമാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ മുന്നിലെത്തിയത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വിജയവാഡയാണ് നാലാം സ്ഥാനത്ത്.

മൂന്ന് മുതല്‍ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ നോയിഡയാണ് ഏറ്റവും ശുചിത്വമുള്ള നഗരമെന്ന സ്ഥാനം സ്വന്തമാക്കിയത്. ചണ്ഡീഗഡ്, മൈസൂര്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുടെ നഗരങ്ങളുടെ പട്ടികയില്‍ അഹമ്മദാബാദ് ആണ് ഒന്നാമത്. സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാന തലസ്ഥാനം ഭോപാലാണ്.

കേരളത്തിനും മുന്നേറ്റം

രാജ്യത്തെ മികച്ച 100 നഗരസഭകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് നഗരസഭകളും ഇടപിടിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, മട്ടന്നൂര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍, കോഴിക്കോട്, ആലപ്പുഴ മുന്‍സിപ്പാലിറ്റി, ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

വൃത്തിയില്‍ മുന്നിലെത്തിയ 1,000 നഗരസഭകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് 82 നഗരസഭകളുമുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ആയിരം നഗരസഭകളില്‍ ഒന്നു പോലും കേരളത്തില്‍ നിന്നുണ്ടാകാതിരുന്ന സ്ഥാനത്താണിത്.

സംസ്ഥാനത്തെ 23 നഗരസഭകള്‍ ഗാര്‍ബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടി. മൂന്ന് നഗരസഭകള്‍ 3 സ്റ്റാറും 20 നഗരസഭകള്‍ 1 സ്റ്റാര്‍ റേറിംഗും കരസ്ഥമാക്കി.

സ്വച്ഛ് സര്‍ട്ടിഫിക്കേഷനുകളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ Water + നേടി. മൂന്ന് നഗരസഭകള്‍ക്ക് OSF++ ഉം 77 നഗരസഭകള്‍ക്ക് ODF + സര്‍ട്ടിഫിക്കേഷനും ലഭിച്ചു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷന്‍. 4,500ലധികം സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇതിന്റെ ഭാഗമാകുന്നത്. കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയമാണ് സര്‍വേ സംഘടിപ്പിക്കുന്നത്.

Indore tops Swachh Survekshan 2024 for the eighth time; eight Kerala municipalities make it to the top 100 list.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT