Kalyani priyadarsan  Canva
Business Kerala

പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകളുമായി ഇന്‍ഡ്‌റോയല്‍; കല്യാണി പ്രിയദര്‍ശന്‍ ബ്രാന്‍ഡ് അംബാസഡര്‍

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനുകളാണ് പുതിയ ശ്രേണിയില്‍ ഇന്‍ഡ്‌റോയല്‍ അവതരിപ്പിക്കുന്നത്

Dhanam News Desk

ഇന്റീരിയര്‍ മനോഹരമാക്കുന്ന പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകള്‍ വിപിണിയില്‍ ഇറക്കി ദക്ഷിണേന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫര്‍ണിച്ചര്‍ ശ്രേണി അവതരിപ്പിച്ചത്. ഇന്‍ഡ്‌റോയലിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രമുഖ നടി കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ടെലിവിഷന്‍ പരസ്യചിത്രത്തിന്റെ റിലീസിംഗും ചടങ്ങില്‍ നടന്നു. ഇന്‍ഡ്‌റോയല്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചെയര്‍മാനുമായ സുഗതന്‍ ജനാര്‍ദ്ദനന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെജി ജോര്‍ജ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.ആര്‍ രാജേഷ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആദര്‍ശ് ചന്ദ്രന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ബിജു പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിപുലമായ ഫാക്ടറി സംവിധാനം

തെങ്കാശിയിലെ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറിയിലും തിരുവനന്തപുരത്തെ എക്‌സ്‌പോര്‍ട്ട് ഓറിയന്റ് യൂണിറ്റിലും (EOU) ആണ് ഇന്‍ഡ്‌റോയലിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. തെങ്കാശിയിലെ യൂണിറ്റ് തെക്കേ ഇന്ത്യയിലെ ഏറ്റവും വിശാലമായ ഫര്‍ണിച്ചര്‍ യൂണിറ്റാണ്. തിരുവനന്തപുരത്തെ യൂണിറ്റില്‍ പ്രാദേശിക വിപണിയിലേക്കുള്ള സോഫകളുടെയും റിക്ലൈനര്‍ സോഫകളുടെയും നിര്‍മാണം നടക്കുന്നു. സ്വന്തം ഫാക്ടറിയില്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള റിക്ലൈനര്‍ സോഫ നിര്‍മിക്കുന്നുവെന്നത് ഇന്‍ഡ്‌റോയലിന്റെ സവിശേഷതയാണ്. ആകര്‍ഷകമായ വില, മികച്ച ഗുണനിലവാരം, കസ്റ്റമൈസ്ഡ് ഡിസൈന്‍, മെച്ചപ്പെട്ട വില്‍പ്പനാനന്തര സേവനം എന്നിവ ഉറപ്പ് നല്‍കാന്‍ കമ്പനിക്ക് കഴിയുന്നുണ്ട്.

പുതിയ പരസ്യവുമായി കല്യാണി

ഇന്‍ഡ്‌റോയലിന്റെ മികവ് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്ന പുതിയ ടെലിവിഷന്‍ പരസ്യവുമായാണ് നടി കല്യാണി പ്രിയദര്‍ശന്‍ എത്തുന്നത്. നവീനമായ ഫര്‍ണീച്ചര്‍ മോഡലുകളും മോഡുലാര്‍ കിച്ചന്‍ ഡിസൈനുകളും കല്യാണി അവതരിപ്പിക്കുന്നു. ഇന്‍ഡ്‌റോയല്‍ മുന്നോട്ടു വെക്കുന്ന സ്‌റ്റൈല്‍,സ്‌പേസ്, സ്മാര്‍ട്ട്‌നെസ് എന്നീ സവിശേഷതകളെ വിളിച്ചോതുന്നതാണ് ഈ പരസ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT