Business Kerala

സംരംഭകര്‍ക്കായി ഇന്‍ഡസ്ട്രി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ക്‌ഷോപ്പുമായി വ്യവസായ വകുപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ 35 പേര്‍ക്കാണ് പ്രവേശനം

Dhanam News Desk

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്‍ഡസ്ട്രി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 8 മുതല്‍ 10 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങള്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ്, കെ.എസ്.ഇ.ബി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ലേബര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട ലൈസന്‍സുകള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍,K-SWIFT തുടങ്ങിയ വിഷയങ്ങള്‍ ആണ് വര്‍ക്ക്‌ഷോപ്പില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

പ്രവേശനവും ഫീസും

തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പ്രവേശനം. മൂന്ന് ദിവസത്തെ പരിശീലനത്തിന് പൊതു വിഭാഗത്തിന് താമസമുള്‍പ്പെടെ 2,950 രൂപയാണ് ഫീസ്. താമസസൗകര്യം വേണ്ടാത്തവര്‍ക്ക് 1,200 രൂപ. എസ്.സി, എസ്.ടി വിഭാഗത്തിന് താമസമുള്‍പ്പെടെ 1,800 രൂപയും താമസസൗകര്യമില്ലാതെ 800 രൂപയുമാണ് ഫീസ്. താത്പര്യമുള്ളവര്‍ https://forms.gle/sf7XwhXuy7xrcfqW6 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണംഫോണ്‍: 0484 253289, 2550322, 9188922785.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT