300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിൽ ലാൻ്റ് പൂളിങ്ങ് വഴിയാണ് ഇൻഫോപാർക്ക് വികസനം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ഭൂമി പൂൾ ചെയ്യാനാണ് ജിസിഡിഎ ശ്രമിക്കുന്നത്.
ലാന്റ് പൂളിങ്ങ് ആയതിനാൽ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിനായി ഭൂവുടമകൾ സമ്മതം നൽകേണ്ടതുണ്ട്. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും. തുടർന്ന് പൂൾ ചെയ്ത ഇടങ്ങളില്‍ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂവുടമകൾക്ക് നൽകും. ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിലൂടെ 25,000 കോടി രൂപയുടെ നിക്ഷേപവും രണ്ടുലക്ഷംപേർക്ക് പ്രത്യക്ഷത്തിലും നാലുലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും.
സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിലുൾപ്പെടുന്ന എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള 1.2 കിലോമീറ്റർ ഭാഗത്തെ റോഡ് നിർമ്മാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതിയായി. എച്ച്.എം.ടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്.
എൻ.എ.ഡിയുടെ ഭാഗത്തെ റോഡ് നിർമ്മാണത്തിനായുള്ള നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. എൻ.എ.ഡിക്ക് നൽകേണ്ട 32. 26 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ എൻ.എ.ഡി-മഹിളാലയം ഭാഗത്തിൻ്റെ ടെണ്ടർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു.
Infopark Phase 3 expansion signed with 300-acre land pooling and ₹17.31 crore approved for road development.
Read DhanamOnline in English
Subscribe to Dhanam Magazine