Business Kerala

വിശ്വാസം കൂടുതൽ വ്യാപിപ്പിക്കുന്നു, ജെ.എം.ജെ ഫിന്‍ടെകിന് ഒരു ശാഖ കൂടി, ഇനി തൃശ്ശൂര്‍ പാവറട്ടിയിലും

43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനി

Dhanam News Desk

ജെഎംജെ ഫിന്‍ടെക് ലിമിറ്റഡിന്റെ പാവറട്ടി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. 43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബി.എസ്.ഇ. ലിസ്റ്റഡ് കമ്പനിയാണ് ജെഎംജെ ഫിന്ടെക്. ശാഖയുടെ ഉദ്ഘാടനം പത്മശ്രീ ഐ.എം. വിജയൻ, ചെയർമാൻ എം.എൽ. ജോണി, മാനേജിംഗ് ഡയറക്ടർ ജോജു എം.ജെ. എന്നിവർ ചേര്‍ന്ന് നിർവഹിച്ചു.

സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രം വികാരി ഫാദർ ആന്റണി ചെമ്പകശ്ശേരി, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജീന എം.എം., വ്യാപാര സമിതി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ എന്‍.ബി.എഫ്.സി യായ ജെഎംജെ ഫിന്‍ടെക് മുമ്പ് അറിയപ്പെട്ടിരുന്നത് മീനാക്ഷി എന്റർപ്രൈസസ് ലിമിറ്റഡ് എന്നാണ്.

ഇന്ത്യയില്‍ 60 ലധികം ശാഖങ്ങളാണ് കമ്പനിക്കുളളത്. എളുപ്പത്തിൽ പണം വായ്പ ലഭിക്കുന്ന അന്തരീക്ഷമാണ് തങ്ങൾ ഒരുക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കരാറിലൂടെ സ്ഥിരീകരിച്ച സെക്യൂരിറ്റികളുടെയും ഗ്യാരണ്ടികളുടെയും മുകളിലാണ് വായ്പകൾ വിതരണം ചെയ്യുന്നത്.

എസ്.എം.ഇ മേഖലയിലെ അവസരങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും കമ്പനി ഒട്ടേറെ വായ്പ പദ്ധതികളും നടപ്പാക്കുന്നുണ്ട്. സുക്ഷ്മ, ചെറുകിട സംരംഭങ്ങളിലെ വ്യത്യസ്ത തരം ബിസിനസ് ഉടമകളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് വായ്പകൾ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

JMJ Fintech expands with a new branch in Pavaratty, Thrissur.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT