Image courtesy: Canva
Business Kerala

കൊച്ചിയിൽ 'സൈബർ വാലി', 50,000 പുതിയ തൊഴിലവസരങ്ങൾ: ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്

ചവറയിൽ റെയർ എർത്ത് & ക്രിട്ടിക്കൽ മിനറൽ മിഷൻ സ്ഥാപിക്കും, 42,000 കോടിയുടെ നിക്ഷേപ പ്രതീക്ഷ. നികുതിദായകരെ ആദരിക്കുന്നതിനായി 5 കോടി രൂപയുടെ പുരസ്കാരങ്ങള്‍

Dhanam News Desk

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമായും വിജ്ഞാന സമൂഹമായും മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് 2026-27 ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 3.92 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും ഏകദേശം 22,000 കോടി രൂപയുടെ നിക്ഷേപം വരികയും ചെയ്തു.

പ്രധാന വ്യവസായ പദ്ധതികൾ

ഭാവി വികസനം ലക്ഷ്യമിട്ട് കൊച്ചിയിൽ 300 ഏക്കറിൽ ഐ.ടി, എ.ഐ മേഖലകൾക്കായി 'സൈബർ വാലി' സ്ഥാപിക്കാൻ 30 കോടി രൂപ നീക്കിവെച്ചു. ചവറയിൽ റെയർ എർത്ത് & ക്രിട്ടിക്കൽ മിനറൽ മിഷൻ സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു. ഇതുവഴി 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, പ്രതിരോധ മേഖലയിലെ ഗവേണഷണ സ്ഥാപനങ്ങളെ കോർത്തിണക്കി ഒരു പ്രതിരോധ സാലങ്കതിക ഇന്നലവേഷൻ ഹബ്ബും വിഭാവനം ചെയ്യുന്നു.

ചെറുകിട-ഇടത്തരം സംരംഭങ്ങൾ

സംരംഭകരെ (MSME) സഹായിക്കുന്നതിനായി 'മിഷൻ 1000' പദ്ധതിക്ക് 35 കോടി രൂപയും ഒരു ലക്ഷം സൂക്ഷ്മ സംരംഭങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ 1,00,000' പദ്ധതിക്ക് 4 കോടി രൂപയും അനുവദിച്ചു. സംരംഭക സഹായ പദ്ധതിക്കായി (ESS) 110 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. വ്യവസായ പാർക്കുകളുടെ വികസനത്തിനായി സ്വകാര്യ, കാമ്പസ് പാർക്കുകൾക്ക് പുറമെ പ്രവാസി വ്യവസായ പാർക്കുകൾ, വനിതാ വ്യവസായ പാർക്കുകൾ എന്നിവയും പ്രോത്സാഹിപ്പിക്കും.

തൊഴിലും നൈപുണ്യവും: ഐ.ടി മേഖലയിലെ ഉണർവിനായി 'വർക്ക് നിയർ ഹോം' പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ 150 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ സംരംഭകർക്കായി 'കെ-ബിസ്' (K-BIS) എന്ന പുതിയ മിഷൻ ആരംഭിക്കാൻ 5 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിനായി 22.27 കോടി രൂപയും അനുവദിച്ചു.

സാമ്പത്തിക സഹായം

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (KFC) പെയ്ഡ് അപ് ക്യാപിറ്റൽ 1000 കോടിയായി ഉയർത്തി. ചെരുപ്പ് നിർമ്മാണ മേഖലയിലുള്ളവർക്ക് 20 കോടി രൂപ വരെ വായ്പയും പലിശ സബ്സിഡിയും നൽകുന്ന പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്. ഇതോടൊപ്പം നികുതിദായകരെ ആദരിക്കുന്നതിനായി 5 കോടി രൂപയുടെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും നവീന സംരംഭങ്ങൾക്കും ഊന്നൽ നൽകുന്നുവെന്ന അവകാശവാദവുമാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

Kerala Budget 2026-27 announces Cyber Valley in Kochi and major MSME support initiatives.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT