image credit : canva canva
Business Kerala

സ്വര്‍ണവിലയില്‍ കുറവ്: ഈ സമയം സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമോ?

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയാണ്

Dhanam News Desk

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,550 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില മാറ്റമില്ലാതെ 137 രൂപയില്‍ തുടരുന്നു.

യുഎസ് ഫെഡറൽ റിസർവിന്റെ ധനനയ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച (സെപ്റ്റംബർ 17) രാവിലെ എംസിഎക്‌സിൽ സ്വർണ്ണത്തിന്റെ വില കുറഞ്ഞു. രാവിലെ 9:10 ഓടെ എംസിഎക്സ് ഗോൾഡ് ഒക്ടോബർ ഫ്യൂച്ചറുകൾ 0.25 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,09,884 രൂപ എന്ന നിലയിലെത്തി. തൊഴിൽ വിപണി മന്ദഗതിയിലായതും പണപ്പെരുപ്പവും കണക്കിലെടുത്ത് യുഎസ് ഫെഡ് പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൈക്കിളില്‍ സെൻട്രൽ ബാങ്ക് മൊത്തത്തിൽ 75-100 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചേക്കാമെന്നും ഇത് സ്വർണ്ണ വില വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു. ഡോളർ സൂചികയിലെ ചാഞ്ചാട്ടം, യുഎസ്-ഇന്ത്യ വ്യാപാര കരാറിലെ അപ്‌ഡേറ്റുകൾ, എഫ്‌ഒ‌എം‌സി നയ തീരുമാനം എന്നിവ മൂലം ഈ ആഴ്ച സ്വർണ വില ചാഞ്ചാട്ടത്തോടെ തുടരുമെന്നാണ് കരുതുന്നത്.

ഒരു പവന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,920 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ഇതിന് പുറമെ സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,650 രൂപയെങ്കിലും ആവശ്യമായി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് കൂടുതല്‍ പണിക്കൂലി ഈടാക്കാന്‍ സാധ്യതയുളളതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകും.

kerala gold price 17 september 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT