Business Kerala

സ്വര്‍ണ വില റെക്കോഡില്‍ നിന്ന് റെക്കോഡിലേക്ക്, ഇന്ന് കൂടിയത് പവന് 1,000 രൂപ; നെഞ്ചിടിപ്പോടെ കല്യാണപാര്‍ട്ടികളും അത്യാവശ്യക്കാരും

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വില 100 രൂപ ഉയര്‍ന്ന് 9,100 രൂപയിലെത്തി

Sutheesh Hariharan

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റെക്കോഡ്. ഗ്രാം വില 125 രൂപ വര്‍ധിച്ച് 11,070 രൂപയും പവന്‍ വില 1,000 രൂപ ഉയര്‍ന്ന് 88,560 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 87,560 രൂപ എന്ന റെക്കോഡാണ് ഇന്ന് വീണ്ടും ഭേദിച്ചത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാം വില 100 രൂപ ഉയര്‍ന്ന് 9,100 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,600 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് 4 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ദീപാവലിക്ക് മുന്നോടിയായി സ്‌പോട്ട് മാർക്കറ്റിൽ ഡിമാൻഡ് ശക്തമായതും ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളുമാണ് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിലെത്താനുളള കാരണം. എംസിഎക്സ് ഗോൾഡ് ഡിസംബർ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,19,490 രൂപ എന്ന പുതിയ ഉയർന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണികളിൽ തിങ്കളാഴ്ച ആദ്യമായി സ്വർണ്ണ വില ഔൺസിന് 3,900 ഡോളർ എന്ന നില മറികടന്നു. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലിനെത്തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന ആവശ്യം ഉയർന്നുവന്നതാണ് ഇതിന് കാരണം.

ഒരു പവന്‍ വാങ്ങാന്‍

ഇന്ന് ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 95,831 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാകുമെന്ന കാര്യവും ശ്രദ്ധിക്കുക.

Kerala gold price 6 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT