ഓണക്കാലത്ത് ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണം. അനുദിനമെന്നോണം റെക്കോഡ് പുതുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാം വില 9,805 രൂപയും പവന്‍ വില 78,440 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,050 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 6,265 രൂപയും ഒമ്പത് കാരറ്റിന് 4,040 രൂപയുമാണ് വില.
വെള്ളി വിലയും കുതിച്ച് ഉയരുകയാണ്. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 133 രൂപയിലെത്തി. കേരളത്തില്‍ കുറിക്കുന്ന റെക്കോഡ് വിലയാണിത്.
ഓഗസ്റ്റ് 22ന് ഗ്രാമിന് 9,215 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 12 ദിവസത്തിനുള്ളില്‍ 9,805 രൂപയിലെത്തിയത്. അന്താരാഷ്ട് സ്വര്‍ണ വില 3,531 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.08ലുമെത്തിയതാണ് സ്വര്‍ണ വിലയെ മുന്നേറ്റത്തിലെത്തിക്കുന്നത്.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 3ലക്ഷം രൂപയായിട്ടുണ്ട്.
ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, താരിഫ് നിരക്ക് വര്‍ധനവ്, ലോക ക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമാകുന്നുണ്ട്.
ഈ സംഘര്‍ഷങ്ങളെല്ലാം നിലനില്‍ക്കുന്നതാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍കിട നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം വിറ്റഴിക്കാതെ ഹോള്‍ഡ് ചെയ്യപ്പെടുന്നത്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം വര്‍ധിച്ചതോടെ 10 പേര്‍ വിറ്റഴിച്ചാലും 100 പേര്‍ വാങ്ങാന്‍ ഉണ്ടെന്നുള്ളതാണ് സ്വര്‍ണത്തിന് ഏറ്റവും വലിയ പോസിറ്റീവ് ഘടകം.
സെന്‍ട്രല്‍ ബാങ്കുകള്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ വാങ്ങാതെ സ്വര്‍ണം വാങ്ങുന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണം എങ്കില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 10,700 രൂപ നല്‍കേണ്ടിവരും. കേരളത്തില്‍ ഓണക്കാലത്തുള്ള ചെറിയ പര്‍ച്ചേസുകളെ ഉയര്‍ന്ന സ്വര്‍ണവില കാര്യമായി ബാധിച്ചിട്ടുണ്ട്.
Gold price hits record high at ₹9,805 per gram in Kerala during Onam, with silver also surging.
Read DhanamOnline in English
Subscribe to Dhanam Magazine