പ്രതീകാത്മക ചിത്രം Image courtesy : AdobeStocks
Business Kerala

സ്വർണം കടുത്ത ചാഞ്ചാട്ടത്തിൽ; ഇന്ന് പവന് ₹1,280 കൂടി; വെള്ളിയിൽ മാറ്റമില്ല

കേരളത്തിൽ ഇന്ന് രാവിലെ 22 കാരറ്റ് സ്വർണവില ഗ്രാമിന് ₹160 ഉയർന്ന് ₹11,600 ആയി; പവന് ₹1,280 വർധിച്ച് ₹92,800 രേഖപ്പെടുത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ് നേരിട്ടെങ്കിലും ഇന്ന് (നവംബർ 27) രാവിലെയോടെ സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് രാവിലെ ​ഗ്രാമിന് 160 രൂപ വർധിച്ച് 11,600 രൂപയായി. ആനുപാതികമായി ഒരു പവന് 1,280 രൂപ കൂടി 92,800 രൂപയായും കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കുശേഷവും സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിടുന്ന ചാഞ്ചാട്ടത്തിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.

അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 135 രൂപ വർധിച്ച് പുതുക്കിയ വില 9,495 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണ വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ ഉയർന്ന് 7,430 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ കൂടി 4,795 രൂപയായും കുറിച്ചു.

വെള്ളിയുടെ ഇന്നത്തെ നിരക്ക് ​ഗ്രാമിന് 165 രൂപയാകുന്നു. 10 ​ഗ്രാം വെള്ളിക്ക് 1,650 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 16,500 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 1,65,000 രൂപയും വീതമാണ് ഇന്നു രാവിലെ രേഖപ്പെടുത്തിയത്.

സ്വർണം ചാഞ്ചാട്ടത്തിൽ

രാജ്യാന്തര സ്വർണ വിപണിയിലും ചാഞ്ചാട്ടം രൂക്ഷമാണ്. സമീപ ഭാവിയിലേക്കുള്ള പലിശ നിരക്ക്, ഡോളർ മൂല്യം എന്നിവയുടെ ഗതി സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നു. യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ ചേരുന്ന യോ​ഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കാൻ 98.9% സാധ്യതയാണ് വിദ​ഗ്ധർക്കിടയിലെ അഭിപ്രായ സർവേയിൽ പ്രവചിക്കുന്നത്. പലിശ നിരക്ക് ഉയരുന്നതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും സ്വർണത്തിൻ്റെ കയറ്റത്തിനു തടസമാണ്. നിലവിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 3,620 ‍ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോൾ എത്രയാകും?

വെള്ളിയാഴ്ച പുതുക്കി നിശ്ചയിച്ച സ്വർണത്തിന്റെ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോൾ വാങ്ങുന്നതിന് 1,00,545 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Kerala gold prices rose sharply on November 27, with 22K gold gaining ₹1,280 per sovereign to ₹92,800, while silver remained unchanged.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT