സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോൾ, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. 18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകൾ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,370 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 680 രൂപ ഉയർന്ന് പുതിയ നിരക്ക് 1,06,960 രൂപയിലേക്ക് എത്തിച്ചേർന്നു.
പശ്ചിമേഷ്യയിൽ സംഘർഷത്തിന് ശമനമായതും തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ തിരുത്തൽ നേരിട്ടതും ഈയാഴ്ച ചേരുന്ന യു.എസ് ഫെഡറൽ റിസർവിന്റെ യോഗത്തിൽ പലിശ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന നിഗമനവുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരാൻ ഇടയാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനായത്.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ വർധിച്ച് പുതുക്കിയ വില 10,985 രൂപയായി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ ഉയർന്ന് വില 8,560 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ വർധിച്ച് ഇന്നത്തെ വിലയായി 5,520 രൂപയായും കുറിച്ചു.
വെള്ളിയുടെ നിരക്കുകളിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയർന്ന് പുതുക്കിയ വില 240 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,400 രൂപയായും 100 ഗ്രാം വെള്ളിക്ക് 24,000 രൂപയായും ഒരു കിലോഗ്രാം വെള്ളിക്ക് 2,40,000 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലും വെള്ളി വിലയിൽ ഒരു ശതമാനത്തിലേറെ വർധന പ്രകടമായിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ വർധന കുറിച്ചതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,15,837 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine