സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 120 രൂപ കൂടി 14,360 രൂപയായി; ഒരു പവന് 960 രൂപ ഉയർന്ന് 1,14,880 രൂപയായി. രണ്ട് ദിവസത്തിൽ പവന് 3,400 രൂപ വർധിച്ചു. 18, 14, 9 കാരറ്റ് നിരക്കുകളും കൂടിയപ്പോൾ വെള്ളി ഗ്രാമിന് 250 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര നിരക്കുകളുടെ വർധനയ്ക്ക് പിന്നിൽ.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. വെള്ളിയാഴ്ച (സെപ്റ്റംബർ 4) വ്യാപാരത്തിന്റെ തുടക്കത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 120 രൂപ വർധിച്ച് പുതുക്കിയ വില 14,360 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 960 രൂപ വർധിച്ച് ഇന്നത്തെ വിപണി വില 1,14,880 രൂപയിലേക്കും എത്തിച്ചേർന്നു. രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 3,400 രൂപയുടെ വർധന രേഖപ്പെടുത്തുന്നു.
സമാനമായി ചെറിയ കാരറ്റ് സ്വർണത്തിന്റെ നിരക്കുകളും ഇന്ന് കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ ഉയർന്ന് പുതുക്കിയ വില 11,800 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ വർധിച്ച് വിപണി വില 9,190 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് വില 5,925 രൂപയായും രേഖപ്പെടുത്തി.
അതേസമയം സംസ്ഥാന വിപണിയിൽ വെള്ളിയുടെ നിരക്കുകളിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപ നിരക്കിൽ തുടരുന്നു. ആനുപാതികമായി 10 ഗ്രാം വെള്ളിയുടെ നിരക്ക് 2,500 രൂപയായും 100 ഗ്രാം വെള്ളിക്ക് 25,000 രൂപയായും ഒരു കിലോഗ്രാം വെളളിയുടെ വില 2,50,000 രൂപയായും രേഖപ്പെടുത്തി.
യ.എസിൽ പലിശ നിരക്ക് വർധിക്കുമെന്ന ആശങ്ക ലഘൂകരിക്കപ്പെട്ടതോടെ ഡോളർ മൂല്യത്തിലും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിലും തിരുത്തൽ നേരിട്ടത് സ്വർണത്തിലുള്ള നിക്ഷേപത്തെ ആകർഷമാക്കുന്നു. ഇത്തരത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ നിരക്കിലുണ്ടായ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്.
വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,24,411 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine