Image courtesy: Canva
Business Kerala

കനത്ത ഇടിവിന് ശേഷം സ്വർണം കരകയറുന്നു; പവന് ₹360 കൂടി, പുതിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 35 രൂപ കൂടി 10,455 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 8,180 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 45 രൂപ കൂടി 12,775 രൂപയും പവന് 360 രൂപ കൂടി 1,02,200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 35 രൂപ കൂടി 10,455 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 8,180 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ കൂടി 5,275 രൂപയിലെത്തി. വെളളി വില ഗ്രാമിന് 200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. മുൻ ദിവസങ്ങളിലെ കനത്ത ഇടിവിന് ശേഷം സ്വർണം കരകയറുന്ന കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്. ഒരു ട്രോയ് ഔൺസ് സ്വർണവില ഏകദേശം 3,901 ഡോളറിനും 3,906 ഡോളറിനും ഇടയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള ഓഹരി വിപണിയിലുണ്ടായ തകർച്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങളുമാണ് സ്വർണവിലയിൽ ഇന്നത്തെ ചെറിയ തിരിച്ചുകയറ്റത്തിന് പ്രധാന കാരണം.

എങ്കിലും കഴിഞ്ഞ ആഴ്ചകളിലെ ഉയർന്ന നിരക്കുകളിൽ നിന്നും ഔൺസ് വില 4,000 ഡോളറിന് താഴെ തുടരുന്നത് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലെ യു.എസ് ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളും പലിശ നിരക്ക് പ്രഖ്യാപനങ്ങളും അന്താരാഷ്ട്ര സ്വർണവിലയെ നിർണയിക്കുന്നതിൽ നിർണായകമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,10,720 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT