Image courtesy: Canva
Business Kerala

കേരളത്തിൽ സ്വർണവില കുത്തനെ താഴേക്ക്; പവന് ₹2,240 കുറഞ്ഞു, 24 മണിക്കൂറിൽ ഇടിവ് ₹3,600

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയും പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ പവന് 1,360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി. വെളളി വില ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4,300 - 4,360 ഡോളർ നിരക്കിലാണ് ഇന്ന് സ്പോട്ട് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള ബോണ്ട് യീൽഡുകളിലെ വർധനവും അമേരിക്കൻ ഡോളർ ശക്തമായതുമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ, കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങികൂട്ടുന്നതും വരാനിരിക്കുന്ന പലിശനിരക്ക് മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിലയിലെ വലിയ ഇടിവിനെ തടഞ്ഞുനിർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ യു.എസ് പണപ്പെരുപ്പ കണക്കുകളും ഫെഡറൽ റിസർവിന്റെ നയങ്ങളും അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ ദിശ നിർണയിക്കുന്നതിൽ നിർണായകമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,730 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT