സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയുമായി. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ കുറവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയും 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,450 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,450 രൂപയിലെത്തി. വെളളി വില ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവില വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ഔൺസിന് (Troy Ounce) ഏകദേശം 4,050 ഡോളർ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. യു.എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള വാര്‍ത്തകളുമാണ് നിലവിൽ വിപണിയുടെ ഗതി നിശ്ചയിക്കുന്നത്.
കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഉയർന്ന ആവശ്യകത സ്വർണത്തിന് വലിയ ഇടിവില്ലാതെ പിന്തുണ നൽകുന്നുണ്ട്. എന്നിരുന്നാലും, യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ആഗോള സാമ്പത്തിക കണക്കുകളും വരും ദിവസങ്ങളിൽ സ്വര്‍ണവിലയിൽ വീണ്ടും ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 114,365 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine