Image created with Gemini AI 
Business Kerala

സ്വർണ വിലയിൽ വന്‍ മുന്നേറ്റം, ഇന്ന് കൂടിയത് 2,100 രൂപ, പുതിയ നിരക്കുകള്‍ ഇങ്ങനെ

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 215 രൂപ കൂടി 11,275 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 170 രൂപ കൂടി 8,785 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ വന്‍ മുന്നേറ്റം. ഗ്രാമിന് 265 രൂപ കൂടി 13,725 രൂപയും പവന് 2,120 രൂപ കൂടി 1,09,800 രൂപയുമായി. ഇന്നലെ പവന്‍ വിലയില്‍ 1,280 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 215 രൂപ കൂടി 11,275 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 170 രൂപ കൂടി 8,785 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 110 രൂപ കൂടി 5,665 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വർധനവിന്റെ പാതയിലാണ്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസിന് ഏകദേശം 4,258 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തൊട്ടുതലേന്നത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിലധികം വർധനവ് ഇന്നത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, യു.എസ് ഡോളറിലെ മൂല്യ വ്യതിയാനങ്ങൾ, പലിശനിരക്ക് സംബന്ധിച്ച കേന്ദ്ര ബാങ്കുകളുടെ സൂചനകൾ എന്നിവയാണ് നിലവിലെ വിലക്കയറ്റത്തെ പ്രധാനമായും സ്വാധീനിക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആഗോള ഡിമാൻഡ് ഉയർന്നതും വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഈ വില വർധനവ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 118,912 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT