Image courtesy: Canva
Business Kerala

സ്വർണവില വീണ്ടും ഉയർന്നു; പവന് ₹840 കൂടി, ഇന്നത്തെ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 85 രൂപ കൂടി 11,350 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 65 രൂപ കൂടി 8,840 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വര്‍ധന. ഗ്രാമിന് 105 രൂപ കൂടി 13,815 രൂപയും പവന് 840 രൂപ കൂടി 1,10,520 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 85 രൂപ കൂടി 11,350 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 65 രൂപ കൂടി 8,840 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കൂടി 5,700 രൂപയിലെത്തി. വെളളി വില ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. രാജ്യാന്തര കമ്മോഡിറ്റി വിപണിയിൽ (COMEX) ട്രോയ് ഔൺസിന് ഏകദേശം 4,170 ഡോളർ നിലവാരത്തിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. മുൻ ദിവസത്തെ അപേക്ഷിച്ച് 0.8 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.

ആഗോള സാമ്പത്തിക നിലപാടുകളിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡും വിവിധ കേന്ദ്ര ബാങ്കുകളുടെ ശേഖരണ നയങ്ങളും വില വർധനവിന് ആക്കം കൂട്ടുന്നു. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ വരുന്ന ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും ചലനങ്ങൾ ഉണ്ടാക്കിയേക്കാം.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,19,726 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT