Image created with chatgpt
Business Kerala

ഉപഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ നിരക്ക് ഇങ്ങനെ

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 65 രൂപകുറഞ്ഞ് 11,765 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,165 രൂപയിലുമെത്തി.

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,320 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയുമായി. ശനിയാഴ്ച പവന് 440 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 65 രൂപകുറഞ്ഞ് 11,765 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,165 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,910 രൂപയിലെത്തി. വെളളി വില ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ പുതിയ വാരത്തിന്റെ തുടക്കമായ ഇന്ന് സ്വർണവിലയിൽ ചെറിയ രീതിയിലുള്ള തിരുത്തലുകൾ ദൃശ്യമാകുന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് (Spot Gold) വില ഔൺസിന് 4,520 യു.എസ് ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്നും നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ യു.എസ് ഡോളർ ശക്തിപ്രാപിച്ചതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവുമാണ് സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ. കൂടാതെ, യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ തൊഴിൽ വിപണി റിപ്പോർട്ടുകളും (US Jobs Report) സ്വർണത്തിന്റെ വിലയെ നിർണയിക്കുന്നതിൽ നിർണായകമാകും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വിപണിയിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,24,064 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT