Image courtesy: Canva
Business Kerala

സ്വർണത്തിന് ആശ്വാസ ഇടിവ്; പവന് ₹360 കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 10,810 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,455 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 10,810 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,455 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,455 രൂപയിലെത്തി. വെളളി വില ഗ്രാമിന് 205 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 4,133 ഡോളർ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വിലയിൽ ചെറിയ തോതിലുള്ള ഇടിവ് (ഏകദേശം 0.18%) രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സമീപകാലത്തായി ആഗോള വിപണിയിൽ സ്വർണവില ഉയർന്ന തലത്തിൽ തന്നെ തുടരുകയാണ്.

യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നയങ്ങളും, ഡോളറിന്റെ കരുത്തുമാണ് പ്രധാനമായും വിപണിയെ സ്വാധീനിക്കുന്നത്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ഭീഷണികളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം നിക്ഷേപകർക്കിടയിൽ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,14,487 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT