സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,945 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 1,11,560 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,515 രൂപയായി. വെളളിയാഴ്ച മുതലാണ് സ്വര്‍ണവില താഴേക്കുളള പ്രവണത കാണിച്ചു തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 5) രേഖപ്പെടുത്തിയ 1,09,400 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് ഏകദേശം 4,700 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണവിലയില്‍ നിലവില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ചയും സ്വർണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള പ്രിയം വർധിക്കുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,817 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine