image credit : canva canva
Business Kerala

ട്രംപിന്റെ ഇറാൻ നയം മാറുന്നു; സ്വർണവില താഴേക്ക്: ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമോ?

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,805 രൂപയിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വില 20 രൂപ കുറഞ്ഞ് 13,145 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,805 രൂപയും 14 കാരറ്റിന്റെ വില 15 രൂപ കുറഞ്ഞ് 8,415 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 292 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻദിവസം രേഖപ്പെടുത്തിയ റെക്കോർഡ് ഉയരങ്ങളിൽ നിന്നാണ് വിപണി അല്പം പിന്നോക്കം പോയത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് ഏകദേശം 4,602 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതും യുഎസ് തൊഴിലില്ലായ്മ നിരക്കിലെ മാറ്റങ്ങളുമാണ് വില കുറയാൻ പ്രധാന കാരണമായത്. യുഎസ് പ്രതിവാര തൊഴിലില്ലായ്മ ഡാറ്റ ഡോളറിനെ ഉയർത്തിതും ഇറാന്‍ വിഷയത്തില്‍ ട്രംപ് നിലപാട് മയപ്പെടുത്തിയതും ആഗോള വിപണിയില്‍ സ്വർണ വില കുറയാന്‍ സഹായകമായി. ഇറാനിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനോടനുബന്ധിച്ചുളള കൊലപാതകങ്ങൾ കുറഞ്ഞുവരികയാണെന്ന് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വീകാര്യത നൽകുന്നുണ്ട്. വരും മാസങ്ങളിൽ വില 5,000 ഡോളർ കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,13,889 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT