Image courtesy: Canva
Business Kerala

സ്വർണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,400 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,880 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,875 രൂപയും പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപയുമായി. അതേസമയം ഇന്നലെ പവന് പവന് 1,800 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,400 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലെ പുതിയ ചലനങ്ങൾ പ്രതിഫലിപ്പിച്ച് ഇന്ന് സ്വർണവിലയിൽ കാര്യമായ മാറ്റമില്ലാതെ സ്ഥിരത തുടരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് (Spot Gold) വില ഔൺസിന് 4,311 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു.എസ്-ഇറാൻ സമാധാന ചർച്ചകളും എണ്ണവിലയിൽ ഉണ്ടാക്കിയ ഇടിവുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് ഇപ്പോഴും ശക്തമാണ്. എന്നാൽ ഇന്ന് ആരംഭിക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ പോളിസി മീറ്റിംഗിനെ മുൻനിർത്തി ആഗോള നിക്ഷേപകർ ജാഗ്രത പുലർത്തുന്നതാണ് വില വലിയ തോതിൽ ഉയരാതിരിക്കാൻ കാരണം. വരും ദിവസങ്ങളിൽ യു.എസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ചൈന ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരണവും അന്താരാഷ്ട്ര വിപണിയിലെ വിലയെ കൂടുതൽ സ്വാധീനിച്ചേക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,211 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT