image credit : canva canva
Business Kerala

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന, പവന് കൂടിയത് 840 രൂപ; ഇന്നത്തെ വിപണി വില ഇങ്ങനെ

18 കാരറ്റിന് ഗ്രാമിന് 10,265 രൂപയും 14 കാരറ്റിന് 7,995 രൂപയുമാണ് വില

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 840 രൂപയാണ് കൂടിയത്. പവന് 99,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ 23ന് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 18 കാരറ്റിന് ഗ്രാമിന് 10,265 രൂപയും 14 കാരറ്റിന് 7,995 രൂപയും ഒമ്പത് കാരറ്റിന് 5,160 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 247 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,350 ഡോളർ മുതൽ 4,360 ഡോളർ വരെ എന്ന ഉയർന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിന്റെ തുടക്കത്തിൽ അമേരിക്കൻ ഡോളർ സൂചികയിലുണ്ടായ നേരിയ ഇടിവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാരെ വർദ്ധിപ്പിച്ചു.

കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ സ്വർണ് ശേഖരണവും പണപ്പെരുപ്പ ആശങ്കകളും വില വർദ്ധനവിന് പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും വിപണിയിൽ സ്വർണത്തിന് പോസിറ്റീവ് പ്രവണത തുടരാനാണ് സാധ്യത.

സ്വര്‍ണാഭരണം വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,08,173 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്ന കാര്യം ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT