canva and chatgpt
Business Kerala

സ്വര്‍ണ വിലയില്‍ മുന്നേറ്റം, 24 മണിക്കൂറിനിടെ വര്‍ധിച്ചത് 2,280 രൂപ, വില ഇനിയും ഉയരുമോ?

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 145 രൂപ വര്‍ധിച്ച് 11,995 രൂപയിലെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,16,800 രൂപയുമായി. ഇന്നലെ വൈകിട്ട് പവന് 880 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ സ്വര്‍ണ വിലയില്‍ 2,280 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 145 രൂപ വര്‍ധിച്ച് 11,995 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 110 രൂപ കൂടി 9,340 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 75 രൂപ വർധിച്ച് 6,025 രൂപയിലെത്തി. വെളളി വില ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,106 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഔൺസിന് ഏകദേശം 128 ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ വിപണിയിലെ സാമ്പത്തിക മാറ്റങ്ങളും ആഗോള തലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് വില വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില ഉയരാൻ ഇടയാക്കി.

ആഭരണം വാങ്ങാൻ

വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,32,621 രൂപയെങ്കിലും ചെലവാക്കിയാലാണ് ജുവലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT